Jesna Missing Case: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി
കുട്ടിയെ കാണാതായി മൂന്നു വര്‍ഷം ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് കൂടുതൽ മുന്നോട്ട് പോകാൻ പറ്റാത്തതിനാലാണ് ബി.ജെ.പിയുടെ നിർദ്ദേശം. വിഷയം സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് നേതാക്കൾ
എരുമേലി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം കേന്ദ്ര ഏജൻസികൾ അയക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. കുട്ടിയെ കാണാതായി മൂന്നു വര്‍ഷം ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് കൂടുതൽ മുന്നോട്ട് പോകാൻ പറ്റാത്തതിനാലാണ് ബി.ജെ.പിയുടെ നിർദ്ദേശം വിഷയം സംബന്ധിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകുമെന്ന് ബി.ജെ.പി പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ALSO READ: ജെസ്‌ന തിരോധാന കേസ്: ഹേബിയസ് കോർപ്പസ് ഹർജി പിൻവലിച്ചു
കേരളപോലീസിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജെസ്‌നയെക്കുറിച്ചു(jesna) നടത്തിയ ചില പരാമര്‍ശങ്ങളുടെ ചുവടുപിടിച്ച് കേരളമാകെ ഊഹാപോഹ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ജെസ്‌നയെക്കുറിച്ചു അറിവുള്ള കാര്യങ്ങള്‍ വെളിപ്പടുത്തവന്‍ പോലീസ് തയ്യാറാകാത്തത് ദുരൂഹത ഉണര്‍ത്തുന്നു . ജെസ്‌ന കേസില്‍ പോലീസ് ഇനിയും അലംഭാവം തുടര്‍ന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞു.എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
ALSO READ: ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന
അതിനിടയിൽ ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജി പിൻവലിക്കാൻ ഹൈക്കോടതി(High Court Kerala) ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ സാങ്കേതിക പിഴവുണ്ടെന്ന് കാണിച്ചായിരുന്നു നടപടി.
ജെസ്‌നയെ കാണാതായി രണ്ട് വർഷം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി നടപടികൾ ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു ഹർജി. പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, പത്തനംതിട്ട മുൻ എസ്‌പി കെ ജി സൈമൺ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി നൽകിയിരുന്നത്.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിയായ ജെസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു ജെസ്‌ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.