ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന

കോവിഡ് ഇല്ലെങ്കിൽ കേസിൽ നേരത്തെ അന്വേഷിച്ച് കണ്ടെത്തുമെന്ന് ടോമിൻ ജെ തച്ചങ്കരി. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ നിർണാക വിവരങ്ങൾ ലഭിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 09:30 PM IST
  • കോവിഡ് ഇല്ലെങ്കിൽ കേസിൽ നേരത്തെ അന്വേഷിച്ച് കണ്ടെത്തുമെന്ന് ടോമിൻ ജെ തച്ചൻങ്കിരി
  • ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ നിർണാക വിവരങ്ങൾ ലഭിച്ചു
  • നിലവിൽ കേസ് അന്വേഷിക്കുന്നത് പത്തനംതിട്ട എസ്പി കെജി സൈമൺ
ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന

പത്തനംതിട്ട: രണ്ടര വർഷം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്ന തിരികെയെത്തുമോ എന്ന ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ. സാധ്യതകൾ വിരൽ ചൂണ്ടി മുൻ ക്രൈംബ്രാഞ്ച് മേധാവി ഡിജിപി ടോമിൻ.ജെ. തച്ചങ്കരി. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തച്ചങ്കരി ചില സൂചനകൾ ഈ കേസ് സംബന്ധിച്ച് നൽകിയത്. നിലവിൽ കേസിന്റെ അന്വേഷണം നടത്തുന്നത് പത്തനംത്തിട്ട എസ്.പി കെ.ജി സൈമണാണ്.

 അദ്ദേഹം കേസിന്റെ പിന്നാലെ തന്നെയുണ്ടെന്ന് തച്ചങ്കരി (Tomin J Thachankary) പറയുന്നു. കോവിഡ് മൂലമുണ്ടായ പ്രശ്നങ്ങൾ ഇല്ലാതിരുന്നെങ്കിൽ കേസ് നേരത്തെ തന്നെ തെളിയുമായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. വീട്ടുകാർക്കും, ബന്ധുക്കൾക്കും പ്രതീക്ഷയുണ്ട്. ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചത്. ഇതിൽ നിന്നും ജസ്ന പോയ വാഹനം അടക്കം മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തച്ചങ്കരി അഭിമുഖത്തിൽ പറയുന്നു.

ALSO READ: Machine Gun ന്റെ വെടിയുണ്ടകളുമായി വിമാന യാത്രക്കാരൻ പിടിയിൽ

വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ കോളേജ് വിദ്യാർഥിനിയായിരുന്ന ജസ്‍ന മരിയാ ജെയിംസിനെ (Jesna Mariya James) കാണാതായിട്ട് രണ്ടരവർഷം കഴിയുകയാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം
വർഷം ബിരുദ വിദ്യാർഥിയായിരുന്ന ജെസ്ന 2018 മാർച്ച് 22-നാണ് ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞ വീട്ടിൽ നിന്നുമിറങ്ങിയത്. എരുമേലി വരെ ജെസ്ന ബസിൽ വന്നതിന് തെളിവുണ്ട്.

എന്നാൽ പിന്നീടങ്ങോട്ട് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അതിശയിപ്പിച്ച് ഒരു സൂചന പോലും കേസിൽ ലഭിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട (Pathanamthitta) പരിധിയിലുള്ള കുറ്റിക്കാടുകളും, കൊക്കകളും, അടക്കം പോലീസ് പരിശോധിച്ചിരുന്നു. ജെസ്നയുടെ വീടും പരിസരവും പിതാവിന്റെ കമ്പിനി നിർമ്മിക്കുന്ന കെട്ടിടങ്ങൾ വഴിയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അതിനിടയിൽ ബാംഗ്ലൂരിലും തമിഴ്മനാട്ടിലും ജെസ്നയുണ്ടെന്ന് ലഭിച്ച സൂചനയെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.

ALSO READ: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
 
അതിനിടെ ജെസ്ന ആൺ സുഹൃത്തിനൊപ്പം കടന്നുവെന്നുവരെ വാർത്തകൾ നാട്ടിൽ പ്രചരിച്ചിരുന്നു. വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപവരെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വെച്ചൂച്ചിറ പൊലീസും തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിവുള്ള സംഘവുമാണ് കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയായിരുന്നു. പലതവണ പൊലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സൂചനകൾ നീണ്ടതിനാൽ അന്വേഷണവും മുന്നോട്ട് പോവുകയായിരുന്നു. കേസിന് ശുഭ പര്യവസാനം ഉണ്ടാവുമെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ എസ്.പി കെ.ജി സൈമൺ (K.G.Simon) അടക്കം നൽകുന്ന സൂചന. റിട്ടയർമെന്റിന് വളരെ കുറച്ചു നാൾ കൂടിയെ ഇനി സൈമണിന് ബാക്കിയുള്ളു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News