Jesna Missing Case: ജസ്ന തിരോധാന കേസിൽ പോക്സോ തടവുകാരന്റെ മൊഴി വഴിത്തിരിവാകുമെന്ന പ്രതീക്ഷയിൽ കുടുംബം
പൂജപ്പുര ജയിലിലെ പോക്സോ തടവുകാരനാണ് ജസ്ന തിരോധാനത്തെ പറ്റി ജയിൽ മോചിതനായ കളവ് കേസ് പ്രതി തന്നോട് പറഞ്ഞതായി മൊഴി നൽകിയത്.
ജസ്ന തിരോധാന കേസിൽ തടവിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മൊഴി വഴിത്തിരിവായേമെന്ന പ്രതീക്ഷയിൽ കുടുംബം. പോക്സോ കേസിൽ തടവിൽ കഴിഞ്ഞിരുന്ന പ്രതിയാണ് സിബിഐയ്ക്ക് മൊഴി നൽകിയിരിക്കുന്നത്. പൂജപ്പുര ജയിലിലെ പോക്സോ തടവുകാരനാണ് ജസ്ന തിരോധാനത്തെ പറ്റി ജയിൽ മോചിതനായ കളവ് കേസ് പ്രതി തന്നോട് പറഞ്ഞതായി മൊഴി നൽകിയത്. ജസ്‌നയെ കാണാതായിട്ട് ഇപ്പോൾ 5 വർഷങ്ങൾ കഴിഞ്ഞു. എന്നാൽ ഇപ്പോഴും കേസിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല.
2018 മാർച്ച് 22 നാണ് ജസ്നയെ കാണാതായത്. മാതാവിന്റെ മരണശേഷം പിതാവ് ജെയിംസിനും രണ്ട് സഹോദരങ്ങൾക്കുമൊപ്പം വെച്ചൂച്ചിറ വെൺ കുറിഞ്ഞിയിലെ സന്തോഷ് കവലക്ക് സമീപമുള്ള വീട്ടിലാണ് ഇരുവരും ജീവിച്ചിരുന്നത്. 2018 മാർച്ച് 22 രാവിലെ പുഞ്ചവയലിലുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന വീട്ടിൽ നിന്നും പോയത്. എന്നാൽ ജെസ്‌ന അവിടെ എത്തിയില്ല. തുടർന്ന് ഒരു വിവരവും ലഭിക്കുകയും ചെയ്തില്ല.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മൊബൈൽ ഫോണോ മറ്റ് രേഖകളോ ഒന്നും ജെസ്‌ന എടുത്തിരുന്നില്ല. പിതാവ് ആദ്യം എരുമേലി പോലീസ് സ്റ്റേഷനിലും പിന്നീട് വെച്ചൂച്ചിറ പോലീസിലും പ രാതി നൽകി. സാധാരണ തിരോധാനക്കേസായി ആദ്യം പോലീസ് കണ്ടെങ്കിലും പിന്നീട് സ്ഥിതിഗതികൾ മാറി മറിയുകയായിരുന്നു. ജസ്ന പഠിച്ചു കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാർത്ഥിൾ അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങി. തുടർന്ന് ആക്ഷൻ കൗൺസിലും രൂപീകൃതമായി.
ലോക്കൽ പോലീസ് പരിശോധനകളും ചോദ്യം ചെയ്യലുകളും നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് നടന്ന ക്രൈം ബ്രാഞ്ച് അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്കും നീണ്ടു. ഇതിനിടയിൽ ലവ് ജിഹാദും, മതം മാറ്റലും ഉൾപ്പെടെയുള്ള ഊഹാപോഹങ്ങൾക്ക് പിന്നാലെയും അന്വേഷണങ്ങൾ നീണ്ടെങ്കിലും ഫലമുണ്ടായില്ല. ജസ്നയെ ഉടൻ കണ്ടെത്തുമെന്ന് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാൽ ജസ്‌ന കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ജസ്നയുടെ അടുത്തെത്തിയെന്ന് പറഞ്ഞ പത്തനംതിട്ട പോലീസ് മേധാവിയായിരുന്ന K G സൈമണിന്റെ വാക്കുകളും വെറുതയായി. തുടർന്നാണ് കേസിന്റ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐയും കേസിൽ പഴയ അന്വേഷണ വഴികളിലൂടെ എല്ലാം സഞ്ചരിച്ച അന്വേഷണം വഴി മുട്ടി നിൽക്കുകയായിരുന്നു. ഈ അവസരത്തിലാണ് തടവ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ. ഇത് അന്വേഷണ ഏജൻസിക്ക് ജസ്നയിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് ജെസ്‌നയുടെ കുടുംബം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...