തിരുവനന്തപുരം: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യം വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ്  ജോസഫ്. ഏപ്രിൽ 19ന് വെളിപ്പെടുത്തും എന്നാണ് ജെയിംസ് പറഞ്ഞത്. മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ അപാകതകൾ സംഭവിച്ചു എന്നും, ജസ്ന ജീവിച്ചിരുന്നുവെങ്കിൽ ഒരുതവണയെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു എന്നും ജെയിംസ് ജോസഫ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്നയെ അപായപ്പെടുത്തിയതെന്നാണ് പിതാവായ ജെയിംസ് ആവർത്തിച്ചു പറയുന്നത്. ഏജൻസികളുടെ അന്വേഷണം തുടരുമ്പോഴും തങ്ങളുടേതായ രീതിയിൽ തങ്ങളും അന്വേഷണം നടത്തിയിരുന്നു എന്നാണ് പിതാവ് പറയുന്നത്. അത് പ്രകാരമുള്ള വിവരങ്ങളാണ് കോടതിയിൽ സത്യവാങ്മൂലത്തിൽ  സമർപ്പിച്ചിരിക്കുന്നത്. ജസ്ന ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിനോടകം തന്നെ ഏതെങ്കിലും രീതിയിൽ തങ്ങളെ ബന്ധപ്പെടുമായിരുന്നു എന്നും, ജസ്നയുടെ മരണം വർഗീയമായ രീതിയിൽ പോലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നുവെന്നും പറയുന്നു. 


ALSO READ: കോടതിയിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യർ; മെമ്മറി കാർഡ് വിഷയത്തിൽ അതിജീവിത


ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങൾക്ക് ഈ തിരോധാനവുമായി യാതൊരു ബന്ധവുമില്ല എന്നും പിതാവ് വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനോട് ഏപ്രിൽ 19ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം കോടതിയിലോ മാധ്യമങ്ങൾക്ക് മുമ്പിലോ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിതാവ് ജെയിംസ് ജോസഫ് വ്യക്തമാക്കുമെന്നാണ് സൂചന.


സമാനമായ ആരോപണങ്ങൾ കഴിഞ്ഞദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലും ആരോപിച്ചിരുന്നു.  ജസ്ന ജീവിച്ചിരിപ്പില്ലെന്നും ജീവിച്ചിരിക്കുന്ന അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നൽകിയിട്ടും സിബിഐ ആ രീതിയിൽ അന്വേഷണം നടത്തുന്നില്ല എന്നുമാണ് ഹർജിയിൽ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.