തിരുവനന്തപുരം: മതസൗഹാർദം ഊട്ടിയുറപ്പിച്ച് ശ്രീകൃഷ്ണ ഭഗവാനും യേശുദേവനും  ഒരേ പീഠത്തിൽ.  വിഷുവും ദു:ഖവെള്ളിയും ഒത്തുചേർന്ന അപൂർവ്വദിനത്തിൽ  അത്യപൂർവ്വമായ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൊച്ച് ഗ്രാമമായ പിരപ്പൻകോട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാതിയുടെയും മതത്തിനെയും പേരിൽ ജനങ്ങൾ പരസ്പരം പോരടിക്കുന്ന കാലത്ത് , മാനവികതയുടെയും മതസൗഹാർദ്ദത്തിന്‍റെയും  ഉദാത്തമാതൃകയാകുകയാണ് പിരപ്പൻകോട് എന്ന കൊച്ചുഗ്രാമം. പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ മത്തനാട് ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രത്തിൽ നടന്നു. തുടർന്നുള്ള ഘോഷയാത്രയെ വേളാവൂർ ജംഗ്ഷനിൽ വച്ച് ഇസ്ലാം മതവിശ്വാസികളടക്കമുള്ള സ്ഥലവാസികൾ ദാഹജലവും ലഘുഭക്ഷണവും നൽകി സ്വീകരിച്ചു. 


ഘോഷയാത്ര സെന്‍റ്  ജോൺസ് ആശുപത്രിയുടെ മുന്നിലെത്തിയപ്പോൾ ആശുപത്രിയുടെയും  മദർ തെരേസ ദേവാലയത്തിന്‍റെയും ആഭിമുഖ്യത്തിൽ അണിയിച്ചൊരുക്കിയ നിറപറയും നിലവിളക്കുമായാണ് പള്ളി വികാരി ഫാദർ ജോസ് കിഴക്കേടത്തിന്‍റെ നേതൃത്വത്തിൽ  വരവേറ്റത്. തിടമ്പേറ്റിയ ഗജവീരന് അകമ്പടിയായി ശിങ്കാരിമേളവും നാദസ്വരവും ആയിരക്കണക്കിന് ഭക്തരും അണിനിരന്നു.

 Read Also: കേരളത്തില്‍ വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ധിക്കുന്നു . അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു: വി ഡി സതീശൻ


യേശു ക്രിസ്തുവിൻ്റെ പീഢാനുഭവ സ്മരണകളുമായി  മദർ തെരേസ ദേവാലയത്തിൽ നിന്നും ഫാദർ ജോസ് കിഴക്കേടത്തിന്‍റെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ വച്ച് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേൽപ്പുനൽകി. 


മനുഷ്യരെയെല്ലാം  ഒന്നായി കണ്ടുപോരുന്ന നാടിന്‍റെ പാരമ്പര്യത്തിന്‍റെ യും മതസൗഹാർദ്ദത്തിൻ്റെയും പ്രതിഫലനമായിരുന്നു  ഭഗവാൻ ശ്രീകൃഷ്ണനേയും യേശുദേവനേയും  ഒരേ പീഠത്തിൽ പ്രതിഷ്ടിച്ച്, നിലവിളക്കും മെഴുകുതിരികളുമായി  പ്രദക്ഷിണത്തെ വരവേറ്റത്. ഐശ്വര്യത്തിന്‍റെയും സമ്പത്ത് സമൃദ്ധിയുടേയും പ്രതീകമായ വിഷുവും  ത്യാഗത്തിന്‍റെ യും സഹനത്തിന്‍റെ യും പ്രതീകമായ ദുഖ:വെള്ളിയും നൽകുന്ന സന്ദേശം പ്രാവർത്തികമാക്കുകയായിരുന്നു പിരപ്പൻകോടെന്ന  ഗ്രാമം.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.