ജിഷ വധം വെല്ലുവിളിയെന്ന് പുതിയ ഡി.ജി .പി ലോക്നാഥ് ബെഹ്‌റ
ജിഷ വധക്കേസ് വെല്ലുവിളിയാണെന്ന്‍ പുതിയ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റ ലോകനാഥ് ബെഹ്‌റ പറഞ്ഞു . തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയില്‍ ഉന്നിയ വികസനം നടപ്പാക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലിസ് മേധാവി പറഞ്ഞു.
തിരുവനന്തപുരം:ജിഷ വധക്കേസ് വെല്ലുവിളിയാണെന്ന്‍ പുതിയ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റ ലോകനാഥ് ബെഹ്‌റ പറഞ്ഞു . തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയില്‍ ഉന്നിയ വികസനം നടപ്പാക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലിസ് മേധാവി പറഞ്ഞു.
കേരളാ പൊലിസിനെ ഒന്നാമതെത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കും. ജിഷ വധത്തെ പറ്റി അന്വേഷിച്ചറിയാന്‍ നാളെ പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെത്താന്‍ ജോമോന് പുത്തന്‍ പുരക്കലിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം പുതിയ ചില വിവരങ്ങള്‍ പുറത്തുവരുമെന്നും ഡിജിപി പറഞ്ഞു.സിബിഐ മാതൃകയില്‍ ഉള്ള ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ നടപ്പിലാക്കുമെന്നുമെന്നും ബെഹ്‌റ പറഞ്ഞു..
നേരത്തെ ഡിജിപിയായി ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരുന്നു.ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്.വിവാദങ്ങള്‍ക്കിടെയാണ് ബെഹ്‌റ സ്ഥാനമേല്‍ക്കുന്നത്. ഒഡീഷ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2021 വരെ ബെഹ്‌റയ്ക്കു സര്‍വീസുണ്ട്.
മുൻ പൊലീസ് മേധാവി ടി.പി സെൻകുമാറിന്‍റെ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ബെഹ് റ തയാറായില്ല. നല്ല ദിവസങ്ങളിൽ നല്ല കാര്യങ്ങൾ മാത്രം സംസാരിക്കാമെന്നായിരുന്നു ബെഹ്റയുടെ മറുപടി. സെൻകുമാർ പറഞ്ഞതിനെ കുറിച്ച് താൻ കേട്ടില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.