കൊച്ചി: രാജ്യവ്യാപകമായി  പ്രതിഷേധം അലയടിക്കുന്നതിനിടെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണൂരില്‍നിന്ന് പിടികൂടിയതായി പോലീസ്  . ജിഷയുടെ അയല്‍വാസിയായ ഇയാളാണ് പ്രതിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന.പിടി കൂടിയ ആളെ ഐജിയും എസ്പിയും ചോദ്യം ചെയ്യുന്നു. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഘട്ടത്തില്‍ അയൽവാസിയെ 5 മണിക്കൂറിലേറെ ചോദ്യം ചെയ്തെങ്കിലും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല.പിടികൂടിയ ആള്‍ക്ക് പോലീസ് തയ്യാറാക്കിയ  രേഖാചിത്രവുമായി സാമ്യമെന്ന് സൂചന.  നേരത്തെ മാധ്യമങ്ങളോട് സംസാരിച്ച എഡിജിപി പദ്മകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസിന് പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. 


ജിഷയുടെ അയല്‍വാസിയായ സ്‌ത്രീ, സംഭവം നടന്ന സമയത്ത് ഒരാള്‍ മതില്‍ ചാടി ഓടുന്നത് കണ്ടിരുന്നു. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് തയ്യാറാക്കിയ രേഖാചിത്രത്തിന് ഇപ്പോള്‍ പിടിയിലായ അയല്‍വാസിയുമായി സാമ്യമുണ്ടെന്നാണ് സൂചന. ഇപ്പോള്‍ പിടിയിലായ അയല്‍വാസിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചതില്‍നിന്ന്,ഇയാള്‍ സംഭവം നടന്ന ദിവസം ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.


അതേസമയം ജിഷയുടെ കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.അന്വേഷണം ഫലപ്രദമാണെന്നും മുഖ്യമന്ത്രി പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ കണ്ടശേഷം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.