പെരുമ്പാവൂർ: ജിഷയുടെ കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28നു ശേഷം ഇയാൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധിക്കാൻ പൊലീസ് തീരുമാനിക്കുന്നത് . അന്നു കൊലയാളിയുടെ ഡിഎൻഎ സാംപിൾ പോലീസിന് ലഭിച്ചിരുന്നില്ല.  ഇതുവരെ പൊലീസിന് കൊലയളിയിലേക്ക് എത്തുന്ന ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്ത തൊഴിലാളിയിലേക്ക് അന്വേഷണം നീങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ മറ്റു ദിശകളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. വീടിനു സമീപം കണ്ടെത്തിയ ഇതര സംസ്ഥാനക്കാരന്‍റെതെന്ന് സംശയിക്കുന്ന ചെരുപ്പുകൾ പൊലീസിനെ വഴിതെറ്റിക്കാൻ കൊലയാളി മനപ്പൂര്‍വം കൊണ്ടുവന്നിട്ടതാണെന്ന് സംശയിക്കുന്നു. . ഈ ചെരുപ്പുകൾ ആത്മഹത്യ ചെയ്തയാളുടേതാണോയെന്നും അന്വേഷിക്കുന്നുണ്ട്. കൊലനടന്ന ഒന്നോ രണ്ടു ദിവസങ്ങൾക്കു ശേഷം ജിഷയുടെ വീടിരിക്കുന്ന കുറുപ്പംപടി വട്ടോളിപ്പടി ഭാഗം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ സന്ദർശിച്ചിരിന്നു. അവർക്കൊപ്പം സ്ഥലത്തെത്താൻ പ്രതിക്കു സഹായകരമായിട്ടുണ്ടെന്ന് പോലീസ് അനുമാനിക്കുന്നു. 


നേരത്തെ  ജിഷയുടെ കൊലപതാകകേസില്‍  കൊലയാളിയുടെ ഡി.എന്‍.എ തിരിച്ചറിഞ്ഞിരിന്നു. ജിഷയുടെ ചുരിദാറില്‍ കൊലയാളിയെന്ന്‍ സംശയിക്കുന്ന ആളുടെ ഉമിനീരിന്‍റെ സാന്നിധ്യം പോലീസ് കണ്ടെത്തിയതോടെ ഇപ്പോള്‍ അറസ്റ്റിലായ ആരുംതന്നെ ജിഷയുടെ കൊലയ്ക്കു പിന്നില്‍ ഇല്ലെന്ന് പോലീസിന് വ്യകതമായിയിരുന്നു.


കഴിഞ്ഞ മാസമാണ് പെരുമ്പാവൂരിലെ വീട്ടിൽവച്ച് ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയത്.എന്നാല്‍, മുഖത്തെയും മറ്റ് ശരീരത്തിലെയും ആഴം കുറഞ്ഞ കത്തിപ്പാടുകളും,പോറലുകളും കൊലയാളിയുടെ ആക്രമണത്തെ ജിഷ കൈകൾ കൊണ്ടു പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലിസ് നിഗമനത്തില്‍ എത്തിയിരുന്നു. എന്തായാലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പോലീസ് എത്രയുംവേഗം കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി.