Thiruvananthapuram : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ (Thiruvananthapuram medical college) രണ്ട് തസ്തികയിൽ ഒഴിവ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ് (Cath Lab Techncian Vacancy) എന്നീ തസ്തികയിലേക്കുള്ള ഓരോ ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (Clinical Psychologist Vacancy)


ഒഴിവുകളുടെ എണ്ണം: ഒന്ന്
വിദ്യാഭ്യാസ യോഗ്യത: (1) ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ (2) ആർ സി ഐ രജിസ്ട്രേഷൻ.
പ്രതിമാസ ശമ്പളം: 33,925/‌ -
കരാർ കാലാവധി: ഒരു വർഷം.


ALSO READ : Cochin Port Trust ൽ ഒഴിവ്, എട്ടാം ക്ലാസ് പാസായവർക്കും അവസരം


താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, മേൽവിലാസം ( ഇമെയിൽ, ഫോൺ നമ്പർ ഉൾപ്പെടെ) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 202l ഒക്ടോബർ മാസം 28ന് വൈകുന്നേരം മൂന്നു മണിയ്ക്കു മുമ്പായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞു ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 


ALSO READ : UPSC ESE 2022 Notification : 247 B-tech ഒഴിവിലേക്കുള്ള Engineering Services Examination അപേക്ഷ സ്വീകരിച്ച് തുടങ്ങി


അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിനുള്ള അറിയിപ്പ് നൽകുന്നതാണ്.


കാത്ത് ലാബ് ടെക്നീഷ്യൻ (Cath Lab Techncian Vacancy)


ഒഴിവ്: ഒന്ന്.
പ്രായം: 20 നും 40നും മധ്യേ 


പ്രതിമാസ ശമ്പളം: 24000 രൂപ. 


വിദ്യാഭ്യാസ യോഗ്യത: 


ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലാർ ടെക്നോളജി (ബി സി വി ടി ) / ഡിപ്ളോമ ഇൻ കാർഡിയോവാസ്കുലാർ ടെക്നോളജിയും ഹൈ വോള്യം കാത്ത്  ലാബിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും / അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള ബി എസ് സി ബിരുദവും  രണ്ടു വർഷത്തെ ഡിപ്ളോമ ഇൻ കാത്ത് ലാബ് ടെക്നീഷ്യൻ കോഴ്സും പാസായിരിക്കണം.


ALSO READ : Just Taste Chicken..!! ഉരുളക്കിഴങ്ങും ചിക്കനും ഇഷ്ടമാണോ? എങ്കില്‍ 50,000 രൂപ ശമ്പളത്തില്‍ നിങ്ങള്‍ക്കിതാ ഒരു അടിപൊളി ജോലി...!!


താത്പര്യമുള്ളവർ ബയോഡേറ്റായും ഒറിജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിറ്റുകളുടെ പകർപ്പും ഉൾപ്പെടെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ തപാൽ മാർഗമോ   ഇ മെയിൽ വിലാസത്തിലോ അപേക്ഷകൾ  അയയ്ക്കേണ്ടതാണ്. ഇ മെയിൽ വിലാസം -hdsmch@gmail.com
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2021 ഒക്ടോബർ 25 വൈകുന്നേരം 4 മണി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക