UPSC ESE 2022 Notification : 247 B-tech ഒഴിവിലേക്കുള്ള Engineering Services Examination അപേക്ഷ സ്വീകരിച്ച് തുടങ്ങി

Engineering Services Examination ന്റെ അപേക്ഷ സ്വീകരിച്ച് തുടങ്ങി. 247 B-Tech ഒഴിവിലേക്കുള്ള പരീക്ഷയ്ക്കാണ് UPSC വിളിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 06:48 PM IST
  • 247 ഒഴിവിനോടൊപ്പം ആംഗവൈകല്യമുള്ളവർക്ക് 8 അധിക ഒഴിവും കൂടിയുണ്ട്.
  • മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പ്രിലിംസ്, മെയിൻസ് പിന്നീട് ഇന്റർവ്യൂവും.
  • സിവിൽ എഞ്ചിനിയർ. മെക്കാനിക്കൽ എഞ്ചിനിയർ, ഇലക്ട്രിക്കൽ എഞ്ചിനിയർ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയർ എന്നി തസ്തികയിലെ ഒഴിവിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
UPSC ESE 2022 Notification : 247 B-tech ഒഴിവിലേക്കുള്ള Engineering Services Examination അപേക്ഷ സ്വീകരിച്ച് തുടങ്ങി

New Delhi : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ Engineering Services Examination ന്റെ അപേക്ഷ സ്വീകരിച്ച് തുടങ്ങി. 247 B-Tech ഒഴിവിലേക്കുള്ള പരീക്ഷയ്ക്കാണ് UPSC വിളിച്ചിരിക്കുന്നത്.

യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ട്. ഒക്ടോബർ 12 വൈകിട്ട് ആറ് മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

ALSO READ : UPSC civil services prelims exam 2021: UPSC Civil Service പരീക്ഷ തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കണം ചെയ്യേണ്ടത് ഇത്രമാത്രം

247 ഒഴിവിനോടൊപ്പം ആംഗവൈകല്യമുള്ളവർക്ക് 8 അധിക ഒഴിവും കൂടിയുണ്ട്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. പ്രിലിംസ്, മെയിൻസ് പിന്നീട് ഇന്റർവ്യൂവും. 

സിവിൽ എഞ്ചിനിയർ. മെക്കാനിക്കൽ എഞ്ചിനിയർ, ഇലക്ട്രിക്കൽ എഞ്ചിനിയർ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയർ എന്നി തസ്തികയിലെ ഒഴിവിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. 

ALSO READ : UPSC EPFO Enforcement Officer Recruitment : ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫീസർ റിക്രൂട്ട്മെന്റിനുള്ള പരീക്ഷ തിയതി UPSC പ്രഖ്യാപിച്ചു

21 വയസിന് മുകളിൽ 30 വയസിന് താഴെയുള്ളവർക്ക് മാത്രമെ പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കു. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായപരിധിയിൽ സർക്കാരിന്റെ മാനദണ്ഡപ്രകാരം ഇളവ് ലഭിക്കുന്നതാണ്. അപേക്ഷകൻ യുജിസി അംഗീകാരമുള്ള യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനിയറിങിൽ കുറഞ്ഞത് ബിരുദമെങ്കിലും നേടിയിരിക്കേണ്ടതാണ്.

എങ്ങനെ അപേക്ഷ സമർപ്പിക്കാം?

1. യു പു എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.upsconline.nic.in പ്രവേശിക്കുക
2. അതിൽ ESE Notification 2022 തിരഞ്ഞെടുക്കുക
3. അതിൽ ഒന്നാം ഭാഗത്തിൽ (പാർട്ട് -1) ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക. 
4. തുടർന്ന് രണ്ടാം ഭാഗത്തിൽ (പാർട്ട് 2) നിർദേശിച്ചിരിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട കാര്യങ്ങളും സമർപ്പിക്കുക.
5. അവസാനമായി യു പി എസ് സി നിർദേശിച്ചിരിക്കുന്ന ഫീസ് അടച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക.

ALSO READ : UPSC Civil Service Exam: 2020ല്‍ പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് അധിക അവസരം നല്‍കില്ല, സുപ്രീംകോടതി

200 രൂപ അപേക്ഷ ഫീസ്. എസ് സി, എസ്ടി, പിഡബ്ല്യുഡി എന്നീ വിഭാഗത്തിൽ നിന്നുള്ളവരെ കൂടാതെ വനിത അപേക്ഷകർക്കും ഫീസ് അടക്കേണ്ടതില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

Trending News