Job Vaccancies: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡൻറ്, തദ്ദേശ സ്വയം ഭരണ സ്ഥാപന ട്രൈബ്യൂണലിൽ ഓഫീസില്‍ ക്ലര്‍ക്ക്
70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത.
ഈ വിഷയത്തില്‍ പി.ജി ഉള്ളവരുടെ അഭാവത്തില്‍ മെഡിസിന്‍ / ജനറല്‍ സര്‍ജറി / പള്‍മണറി മെഡിസിന്‍ / അനസ്തേഷ്യ / ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി.
തിരുവനന്തപുരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
Also Read: Gold Rate today: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കുറഞ്ഞത് 560 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.