Joju George Case| കേസ് തീർക്കാൻ കോൺഗ്രസ്സ്, ജോജുവിൻറെ വാഹനം തകർത്ത സംഭവത്തിൽ ജാമ്യഹർജി നീളുന്നു
മുൻ കൊച്ചി മേയർ ടോണി ചമ്മിണി അടക്കമുള്ളവർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചി: യൂത്ത് കോൺഗ്രസ്സ് സമരത്തിനടയിൽ നടൻ ജോജു ജോർജിൻറെ വാഹനം തകർത്ത സംഭവത്തിൽ ജാമ്യഹർജി നീളുന്നു. സംഭവത്തിൽ അറസ്റ്റിലായ പ്രതി ജോസഫിൻറെ ജാമ്യ ഹർജിയിൽ ജോജു കക്ഷി ചേരാൻ ഇരിക്കുകയാണ്.
കോടതിയിൽ ജോജു ഹർജി സമർപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരക്ക് ഹർജി കോടതി പരിഗണിക്കും. മുൻ കൊച്ചി മേയർ ടോണി ചമ്മിണി അടക്കമുള്ളവർക്കെതിരെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: Joju George|ജോജു ജോര്‍ജ്- കോൺഗ്രസ് തർക്കം ഒത്തുതീര്‍പ്പിലേക്ക്
നിലവിൽ വൈറ്റിലയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ്സ് ഒത്തു തീർപ്പിന് ശ്രമിച്ചിരുന്നു. എറണാകുളം ഡി.സി.സി അടക്കം ഇതിന് മുൻകൈ എടുത്തിരുന്നു.
ജോജു ജോർജിൻറെ ലാൻറ് റോവർ ഡിഫൻഡറിൻറെ പിൻ ചില്ലുകളാണ് തകർത്തത്. ഏതാണ്ട് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...