Actor Joju George : ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും

സംഭവത്തിൽ  മുൻ മേയർ (Former Mayor) ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 3, 2021, 08:13 AM IST
  • സംഭവത്തിൽ മുൻ മേയർ (Former Mayor) ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • കേസിൽ ആദ്യ അറസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
  • അതേസമയം നേതാക്കൾ അറസ്റ്റ് ഒഴിവാക്കുന്നതിനായി മുൻ‌കൂർ ജാമ്യാപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Actor Joju George : ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്‌തേക്കും

Kochi : കോൺ​ഗ്രസിന്റെ (Congress) ഇന്ധനവില (Fuel Price) വർധനവിനെതിരായ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധ്യത. സംഭവത്തിൽ  മുൻ മേയർ (Former Mayor) ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ട് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ആദ്യ അറസ്റ്റ് പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അതേസമയം നേതാക്കൾ അറസ്റ്റ് ഒഴിവാക്കുന്നതിനായി മുൻ‌കൂർ ജാമ്യാപേക്ഷ നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമരം വഴിതടയൽ സമരത്തിനെതിരെ 15 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ALSO READ: Actor Joju George: ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

കേസിൽ ഇന്നലെ കോൺ​ഗ്രസ് പ്രവർത്തകനും (Congress Worker) എറണാകുളം വൈറ്റില സ്വദേശിയുമായ പി ജി ജോസഫാണ് കസ്റ്റഡിയിലായത്. കൊച്ചി സിറ്റി പോലീസ് (Kochi City Police) ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു.

ALSO READ: Actor Joju George Issue : ജോജു ജോർജ് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് DCP ഐശ്വര്യ ഡോങ്റെ

 ജോജു ജോർജിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം കോൺ​ഗ്രസ് പ്രവർത്തകർ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. കേസിലെ  പ്രതിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. 

ALSO READ: Joju George New Car| ചില്ല് പൊട്ടിച്ചത് ഒരു കോടി വിലയുള്ള വണ്ടി, ജോജു ഇന്ത്യ ചുറ്റിയ വണ്ടി ലാൻറ് റോവർ ഡിഫൻഡർ

കൊച്ചിയിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വർധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. 

ഡി.സി.സി പ്രസിഡന്റ് (DCC President) മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നിൽ സുരേഷാണ്. മൈക്ക് ഉപയോഗിക്കാനും അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും പോലീസ് (Police) അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News