Joju George | ഞാൻ ഇവിടെ കിടന്ന് ചത്തുപോയാൽ എന്തുചെയ്യുമെന്ന് ജോജു ജോർജ്; നടന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ച് തകർത്തു
ഇന്ധന വില വർധനക്കെതിരെ കൊച്ചി ഇടപ്പള്ളിയിൽ കോൺഗ്രസ് റോഡ് ഉപരോധം നടത്തിയിരുന്നു.
കൊച്ചി: കൊച്ചിയിൽ കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച് നടൻ ജോജു ജോർജ്. ഇന്ധന വില വർധനക്കെതിരെ കൊച്ചി ഇടപ്പള്ളിയിൽ കോൺഗ്രസ് റോഡ് ഉപരോധം നടത്തിയിരുന്നു. നടൻ ജോജു ജോർജ് ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. നടന്റെ വാഹനത്തിന്റെ ചില്ല് സമരക്കാർ അടിച്ചു തകർത്തു. എന്നാൽ ജോജു ജോർജ് മദ്യപിച്ചിരുന്നുവെന്നും ജോജുവാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും സമരക്കാർ ആരോപിച്ചു. ജോജു ജോർജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നും വനിതാ നേതാക്കളെ അസഭ്യം പറഞ്ഞുവെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Updating..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...