Kerala Journalist Beaten: മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ കോടതിയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വനംവകുപ്പ് ജീവനക്കാർ കള്ളക്കേസെടുത്തതിനെ തുടർന്നാണ് പോലീസ് മർദ്ധിച്ചതെന്നാണ് കേസ്. 15 ദിവസത്തിനകം തൃശൂർ റൂറൽ എസ് .പി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 7 വരെ റൂബിന്‍ ലാലിനെ റിമാന്‍ഡ് ചെയ്തു. നാളെ കോടതി വീണ്ടും റൂബിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ കോടതിയില്‍ വ്യക്തമാക്കി.
പൊലീസ് ഇന്നലെ അര്‍ധ രാത്രി വീട് വളഞ്ഞാണ് മാധ്യമപ്രവർക്കതനെ അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്നും ഇതിന് പിന്നാലെ വനംമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതെന്നുമാണ് ആരോപണം. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ALSO READ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഇന്നലെ രാവിലെയാണ് അതിരപ്പിള്ളിയില്‍ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ മുന്‍വൈരാഗ്യ മൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തെന്ന് റൂബിൻ ആരോപിക്കുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് റൂബിനെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ ഇന്നലെ അര്‍ധ രാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു. പന്നി കിടക്കുന്നത് വനഭൂമിയിലാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ റൂബിന്‍ ലാലിന്റെ ഫോണ്‍ തട്ടിമാറ്റുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.