ന്യൂഡൽഹി: ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞ സിദ്ദിഖ് കാപ്പൻ. ഒപ്പമുണ്ടായിരുന്ന നിരപരാധികൾ ഇപ്പോഴും ജയിലിലാണെന്ന് കാപ്പൻ പ്രതികരിച്ചു. നീതി പൂർണമായി ലഭിച്ചെന്ന് പറയാനാകില്ലെന്നും സിദ്ദിഖ് കാപ്പൻ പറ‍ഞ്ഞു. യുപി പോലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപി പോലീസിന്റെ യുഎപിഎ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. അവസാന ഘട്ട നടപടികളും പൂർത്തിയായതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നൗ ജയിലിലേക്ക് അയക്കുകയായിരുന്നു. 2022 സെപ്റ്റംബറിൽ യുഎപിഎ കേസിലും ഡിസംബറിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിലും കാപ്പന് ജാമ്യം ലഭിച്ചു.  


Also Read: Kerala budget 2023: സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?


ഹത്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഒക്ടോബർ അഞ്ചിനായിരുന്നു സംഭവം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസവും പൂർത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.