തിരുവനന്തപുരം: ബാർക്കോഴക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന് വിജിലൻസ് (Vigilnace) ക്ലീൻ ചിറ്റ് നൽകി. ബാബുവിനെതിരെ തെളിവില്ലാത്തതിനലാണ് നടപടിയെന്നാണ് വിജിലൻസിന്റെ വിശദീകരണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് ഇത് വ്യക്തമാക്കായിട്ടുണ്ട്.ബാബുവിനെതിരെയുള്ളത് വെറും ആരോപണങ്ങളെന്നും ഇതിൽ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ തുടർനടപടികൾ അവസാനിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ  യു.ഡി.എഫ് (Udf) മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്നു ബാബു.100 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു  
ആരോപണം. ബാറുകൾക്ക് പണം വാങ്ങി അനധികൃതമായി ലൈസൻസുകൾ അനുവദിച്ചു. ബാറുകൾക്ക് സമീപത്തെ സർക്കാർ മദ്യവിൽപ്പനശാലകൾ നിർത്താനായി ഉത്തരവിട്ടു തുടങ്ങിയവയായിരുന്നു ബാബുവിനെതിരായ ആരോപണങ്ങൾ.കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് 2016-ൽ  കേസെടുത്ത് അന്വേഷണം നടത്തിയത്.


ALSO READKerala lottery Win Win W-606 Result: 75 ലക്ഷം ആര് സ്വന്തമാക്കും? നറുക്കെടുപ്പ് ഇന്ന് 


അതേസമയം കേസിൽ കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരൻ പോലും പറയുന്നില്ലെന്ന് വിജിലൻസ് പറയുന്നു. ബാർ (Bar) ഹോട്ടൽ അസോസിയേഷൻ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ യു ഡി എഫ് സർക്കാരിൻറെ കാലത്ത് ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് നൂറു കോടിയുടെ കോഴ വാങ്ങിയെന്നാണ് കെ ബാബുവിനെതിരായ കേസ്. ആരോപണത്തിൽ കഴമ്പുണ്ടെന്ന ത്വരിത പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് 2016ൽ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.


ALSO READ: Walayar Case: പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് ഇന്ന് തുടക്കം


അതേസമയം എൽ.ഡി.എഫ് സർക്കാരും വിജിലൻസും ചേർന്ന് തന്നെ ക്രൂശിച്ചതാണെന്നാണ് കെ.ബാബു (K Babu) പ്രതികരിച്ചത്. മുൻ വിജിലൻസ് ഡയറക്ടറും ഇതിനായി സർക്കാരിനൊപ്പം ചേർന്ന് ​ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.ബാർ കോഴ വിവാദങ്ങൾക്ക് ശേഷം മുഴുവൻ സമയ രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞുമാറി കഴിയുകയായിരുന്നു ബാബു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.