അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. 

Last Updated : Jan 22, 2020, 09:56 AM IST
  • മുന്‍ മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
  • അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് വിഷയം.
  • കൊച്ചിയിലെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
അനധികൃത സ്വത്ത് സമ്പാദനം: കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കെ. ബാബു അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കെ.ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് സംബന്ധമായി 2018 ല്‍ കുറ്റപത്രം നല്‍കിയിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

Trending News