തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. ഗവർണറുടെ പേഴ്സണൽ സ്റ്റാഫിലെ ഹരി എസ് കർത്ത ബിജെപി നേതാവ് തന്നെയാണ്. നേമം മണ്ഡലത്തിൽ സജീവ പ്രവർത്തനം നടത്തിയിരുന്നു. രാജ്ഭവനിൽ രാഷ്ട്രീയ നിയമനം മുൻപ് ഉണ്ടായിട്ടില്ല. ഹരി എസ് കർത്തയുടെ നിയമനം സർക്കാർ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് ഭരിച്ചപ്പോൾ രാജ്ഭവനിൽ രാഷ്ട്രീയ നിയമനം ഉണ്ടായിട്ടില്ല. ഗവർണർ രാഷ്ട്രീയം പറയാൻ തുടങ്ങിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പണിയില്ലാതെയായെന്ന് മുരളീധരൻ പരിഹസിച്ചു. ഒരു ഗവർണർക്ക് എത്രമാത്രം തരം താഴാമെന്നതിൻറെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരത്തിൽ ഗവർണറെ മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും കെ മുരളീധരൻ ആരോപിച്ചു.


മന്ത്രിസഭ അംഗീകരിച്ച നിയമനങ്ങൾ മാറ്റാൻ ഗവർണർക്ക് അധികാരമില്ല. പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് ചർച്ച നടത്താം. എന്നാൽ ഗവർണറുടെ ഭീഷണിക്ക് വഴങ്ങി ആകരുത്. ഗവർണറുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുത്തതിന്‍റെ ദുരന്തമാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുള്ള പല നടപടികളെന്നും മുരളീധരൻ ആരോപിച്ചു.


ഗവർണർ വന്ന് നയപ്രഖ്യാപനം നടത്താൻ ഒരു ഉദ്യോഗസ്ഥനെ ബലി കൊടുക്കേണ്ടതില്ലായിരുന്നു. പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ തർക്കത്തിൽ ഗവർണർക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുരളീധരൻ പറഞ്ഞു. യുഡിഎഫാണ് പെൻഷൻ കൊണ്ടുവന്നത്. പെൻഷൻ കൊടുക്കുന്നത് തെറ്റല്ല. പിണറായി വിജയൻ പൂച്ചയെ കണ്ട് പേടിച്ചാൽ പുലിയെ കാണുമ്പോഴുള്ള അവസ്ഥയെന്താകുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നടന്നത് കണ്ട് പഠിക്കണമെന്നും മുരളീധരൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.