തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ച് പത്മജ വേണുഗോപാൽ. ഇന്ന് വൈകിട്ട് 5 മണിയ്ക്ക് പത്മജ ബിജെപി അംഗത്വം സ്വീകരിക്കും. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ശേഷമാണ് പത്മജ പാർട്ടി വിടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസിൽ താൻ ഏറെ അപമാനിതയായെന്ന് പത്മജ പറഞ്ഞു. പാർട്ടിക്കുള്ളിൽ ഒരുപാട് അപമാനം നേരിടേണ്ടി വന്നു. വേദനയോടെയാണ് പാർട്ടി വിടാനുള്ള തീരുമാനം എടുത്തത്. തന്നെ തോൽപ്പിച്ചവരെയെല്ലാം അറിയാമെന്നും കോൺഗ്രസുകാർ തന്നെയാണ് തന്നെ തോൽപ്പിച്ചതെന്നും  ആരോപിച്ച പത്മജ ബിജെപിയിൽ നല്ല ലീഡർഷിപ്പാണുള്ളതെന്നും വ്യക്തമാക്കി. 


ALSO READ: പോസ്റ്റുകളെല്ലാം മുക്കി, പത്മജ ബിജെപിയിലേക്ക് തന്നെ?


അതേസമയം, പത്മജയുമായി ഇനി തനിയ്ക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോട് ഒരിക്കലും പൊറുക്കില്ല. ഇനി സഹോദരിയെന്ന സ്‌നേഹം പോലും ഉണ്ടാകില്ല. പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പത്മജ ചെയ്തത്. കരുണാകരന്റെ മകൾ ഇങ്ങനെ ചെയ്യരുത്. കോൺഗ്രസ് വിട്ടുപോയ സമയത്ത് താൻ ബിജെപിയിൽ ചേർന്നില്ലെന്നും എല്ലാ കാലത്തും കോൺഗ്രസ് മുന്തിയ പരിഗണന തന്നെയാണ് പത്മജയ്ക്ക് നൽകിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 


പത്മജയെ എടുത്തത് കൊണ്ട് ബിജെപിയ്ക്ക് ചില്ലിക്കാശിന് ഗുണമുണ്ടാകില്ല. കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാളെ ബിജെപിയ്ക്ക് കിട്ടിയെന്ന് പറയുന്നത് സാധാരണക്കാർക്ക് വിഷമമുണ്ടാക്കും. കാല് വാരാൻ നോക്കിയെന്ന് പത്മജ പറയുന്നത് കണ്ടു. അതൊന്നും ശരിയായ കാര്യമല്ല. ജയിക്കുന്ന സീറ്റുകളിലാണ് പാർട്ടി എന്നും പത്മജയെ മത്സരിപ്പിച്ചത്. പാർട്ടിയെ ചതിച്ചവരുമായി ഇനി ബന്ധമില്ല. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് സംഘികളെ നിരങ്ങാൻ താൻ സമ്മതിക്കില്ലെന്നും ചാലക്കുടിയിൽ പത്മജ മത്സരിച്ചാൽ നോട്ടയ്ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരിഹസിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.