കെ റെയിൽ ഡിപിആർ പുറത്ത്; പദ്ധതിക്കുവേണ്ട ആകെ ഭൂമിയുടെ 80 ശതമാനവും സ്വകാര്യ ഭൂമി
ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരിക കൊല്ലം ജില്ലയിലാണ്. ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ടി വരും.
തിരുവനന്തപുരം: കെ റെയിൽ ഡിപിആർ പുറത്ത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളുടെ വിശദമായ വിവരങ്ങളും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഡിപിആർ അനുസരിച്ച് ആറ് കോടി രൂപയാണ് പദ്ധയിൽ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരിക കൊല്ലം ജില്ലയിലാണ്. ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ടി വരും. ഇതിന്റെ വിശദാംശങ്ങളും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റർ ആണെന്നാണ് ഡിപിആറിൽ വ്യക്തമാക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്കായി 13 കിലോ മീറ്റർ പാലങ്ങളും 11.5 കിലോമീറ്റർ തുരങ്കവും നിർമ്മിക്കണം. പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ നിർമ്മിക്കും. 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യമിടുന്നത്. 27 വർഷം കൊണ്ട് ഇരട്ടി സർവീസ് നടത്താനാകുമെന്നാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...