Malappuram : കെ റെയിൽ പദ്ധതി (K Rail Project) നിലവിൽ പ്രായോഗികമല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ (Metro Man E Sreedharan) പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല ഈ പദ്ധതി നടപ്പിലാക്കുന്നത് വൻ തോതിൽ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയിൽ പദ്ധതി. കേരളത്തിന് ഒരു റെയിൽവേ പാത കൂടി വേണമെന്ന് തനിക്ക് ബോധമുണ്ടെന്ന് ഇ ശ്രീധരൻ പറഞ്ഞു.  എന്നാൽ ഇപ്പോൾ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം പോലും കൊടുക്കാൻ പണമില്ലാത്ത ഈ സാഹചര്യത്തിലല്ല  പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു


ALSO READ: Post-Mortem in Night : മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി'


നിലവിൽ പദ്ധതി നടപ്പാക്കാൻ മൂന്ന് നാൾ കൊല്ലം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ രീതിയിലല്ല പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അത്രയും സ്ഥലം ഏറ്റെടുക്കുണം, ചതുപ്പുനിലങ്ങളിലൂടെയാണ് പദ്ധതി പോകുന്നത്. . ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും വേണം. 350 കിലോമീറ്ററോളം ദൂരം പാത പോകുന്നത് ഭൂമിയിലൂടെയാണ്. ഇത് വൻ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: E Sreedharan | "പരാജയത്തിൽ നിന്ന് പാഠം പഠിച്ചു"; കേരളത്തിൽ ബിജെപിക്ക് രക്ഷയില്ല; സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മെട്രോമാൻ


കെ റെയിൽ പദ്ധതിക്കെതിരെ യു ഡിഎഫ് എംപിമാർ  അറിയിച്ചിരുന്ന എതിർപ്പ് വീണ്ടും ആവർത്തിച്ചിട്ടുണ്ട് . ഈ പദ്ധതി സംസ്ഥാനത്ത് വലിയ പ്രതിസന്ധയിലേക്ക് നയിക്കുമെന്ന് എംപിമാർ പറഞ്ഞു. ഇത് കേരളത്തെ വൻ കടക്കെണിയിലേക്ക് തള്ളി വിടുമെന്നും യുഡിഎഫ് ആരോപിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.