കെ റെയിലിന് ചെലവ് എത്ര ഉയര്‍ന്നാലും പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കെ റെയിൽ പദ്ധതി വി എസ് സര്‍ക്കാരിന്‍റെ കാലത്ത് തയാറാക്കിയ പദ്ധതിയാണ്.
പത്തനംതിട്ട: കെ റെയിൽ (K Rail) പദ്ധതിക്ക് ചെലവ് എത്ര ഉയർന്നാലും അത് നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുടെ ചെലവ് 84000 കോടി കവിയുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ റെയിൽ പദ്ധതി വി എസ് സര്‍ക്കാരിന്‍റെ കാലത്ത് തയാറാക്കിയ പദ്ധതിയാണ്.
ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. കെ റെയില്‍ പദ്ധതിയില്‍ പരിഷത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രതികരണം.
Also Read: K-Rail Project : കെ റെയിൽ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കില്ലയെന്ന് വി ഡി സതീശൻ
അതേസമയം ജമാഅത്തും എസ്‍ഡിപിഐയും നന്ദിഗ്രാം മോഡല്‍ സമരത്തിന് ശ്രമിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഇതിൽ യുഡിഎഫും വീണുവെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ യാഥാർത്ഥ്യമായാൽ യുഡിഎഫിൻ്റെ ഓഫീസ് പൂട്ടും.
അതിവേഗ പാതക്ക് ദേശീയ തലത്തിൽ സിപിഎം എതിരല്ല. അതിരപ്പള്ളി പദ്ധതിക്ക് നിലവിൽ പ്രസക്തി കുറഞ്ഞെന്നും കോടിയേരി പറഞ്ഞു. ജലവൈദ്യുതിക്ക് ഇനി ചെലവേറുന്ന കാലമാണ്. മുന്നണിയിൽ സമവായമില്ലാത്തതും പ്രശ്നമാണെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...