K Rail: പോലീസ് നടപടിയിൽ വിമർശനം, കെ റെയിലിൽ സർക്കാരിനെ നിലപാട് അറിയിക്കുമെന്ന് ഗവർണർ
സംസ്ഥാനം ഭരിക്കുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്. അങ്ങനെയുള്ള സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുതെന്നും ഗവർണർ വ്യക്തമാക്കി.
തിരുവനന്തപുരം: കെ റെയിൽ സംബന്ധിച്ച് പ്രതിഷേധങ്ങൾ നക്കുന്നതിനിടെ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ഗനവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യപരമായി തിരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം പ്രതിഷേധങ്ങൾക്കിടെയുണ്ടായ പോലീസ് നടപടിയെ ഗവർണർ വിമർശിച്ചു. സംസ്ഥാനം ഭരിക്കുന്നത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്. അങ്ങനെയുള്ള സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുതെന്നും ഗവർണർ വ്യക്തമാക്കി. പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Also Read: VD Satheeshan on K Rail: കെ റെയിൽ പ്രതിഷേധം: സംസ്ഥാനത്ത് പോലീസ് നരനായാട്ടെന്ന് വിഡി സതീശൻ
കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പോലീസുകാരുമായുള്ള സംഘർഷത്തിലായിരുന്നു അവസാനിച്ചത്. നാട്ടുകാർക്ക് നേരെ ബലപ്രയോഗം പോലീസ് നടത്തിയ പോലീസ് സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്. കോട്ടയത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിൽ ഇന്ന് കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയപ്പോൾ വൻ പ്രതിഷേധമാണ് ഉയർന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാവുകയും സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...