VD Satheeshan on K Rail: കെ റെയിൽ പ്രതിഷേധം: സംസ്ഥാനത്ത് പോലീസ് നരനായാട്ടെന്ന് വിഡി സതീശൻ

മാടപ്പള്ളിയിൽ നടന്നത് പോലീസ് നരനായാട്ടാണെന്ന് പറഞ്ഞ വിഡി സതീശൻ കേരളത്തിലുള്ളത് സ്ത്രീ വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തി.   

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 04:17 PM IST
  • കെ റെയിൽ വിഷയം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തിയതോടെ സഭ ബഹളത്തിലായി.
  • ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല.
  • എന്നാൽ ചോദ്യോത്തരവേള സർക്കാരിനെ അവഹേളിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
VD Satheeshan on K Rail: കെ റെയിൽ പ്രതിഷേധം: സംസ്ഥാനത്ത് പോലീസ് നരനായാട്ടെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നരനായാട്ടാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ല. കെ റെയിലിനെതിരായ സമരം യുഡിഎഫ് ഏറ്റെടുത്ത് കഴിഞ്ഞെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് യൂഡിഎഫിന്റെ തീരുമാനം.

ചങ്ങനാശ്ശേരിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാടപ്പള്ളിയിൽ നടന്നത് പോലീസ് നരനായാട്ടാണെന്ന് പറഞ്ഞ വിഡി സതീശൻ കേരളത്തിലുള്ളത് സ്ത്രീ വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്ന സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴക്കുകയാണ് പോലീസ്. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ലെന്നും ബധിര കർണ്ണങ്ങളിലാണ് തങ്ങളുടെ ആവശ്യങ്ങൾ പതിക്കുന്നതെന്നും സതീശൻ പറഞ്ഞു.

 

വിഷയം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തിയതോടെ സഭ ബഹളത്തിലായി. പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള  തടസപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. എന്നാൽ ചോദ്യോത്തരവേള സർക്കാരിനെ അവഹേളിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കെട്ടിച്ചമച്ച കഥ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങി പോയി. 

കെ റെയിലിനെതിരായ സമരം യുഡിഎഫ് ഏറ്റെടുത്തതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികളാകും സംസ്ഥാനത്ത് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News