K Rail Public Opinion : ലാത്തി മുനയിൽ കെ റെയിൽ; വേണോ വേണ്ടയോ? പൊതുജനാഭിപ്രായം തേടി സീ മലയാളം ന്യൂസ്
K Rail Public Opinon by Zee News Malayalam കെ റെയിൽ സംസ്ഥാനത്തിന് വേണോ വേണ്ടയോ എന്ന പൊതുജനാഭിപ്രായം തേടി ഇറങ്ങിയ സീ മലയാളം ന്യൂസിനോട് 90 ശതമാനം ആളുകളും പറയുന്നത് സിൽവർലൈൻ പദ്ധതി തങ്ങൾക്ക് വേണ്ട എന്നുതന്നെയാണ്.
സംസ്ഥാന സർക്കാരിന്റെ കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവെക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കെ റെയിൽ സംസ്ഥാനത്തിന് വേണോ വേണ്ടയോ എന്ന പൊതുജനാഭിപ്രായം തേടി ഇറങ്ങിയ സീ മലയാളം ന്യൂസിനോട് 90 ശതമാനം ആളുകളും പറയുന്നത് സിൽവർലൈൻ പദ്ധതി തങ്ങൾക്ക് വേണ്ട എന്നുതന്നെയാണ്.
'കല്ലിടാൻ വന്നാൽ കല്ല് ഞങ്ങൾ പിഴുതെറിയും... കിടപ്പാടം നഷ്ടപ്പെടുത്തിയുള്ള വികസനം ഞങ്ങൾക്ക് വേണ്ട.. ആവശ്യത്തിന് യാത്ര സൗകര്യം ഇപ്പോൾ സംസ്ഥാനത്ത് ഉണ്ട്. ഇത് തങ്ങളുടെ നെഞ്ചിൽ ചവിട്ടിയുള്ള വികസനമാണ്. കെ റെയിൽ അനുവദിക്കില്ല, കല്ലിട്ടത് കൊണ്ട് ആ ഭൂമിയിനി വിൽക്കാൻ പോലും സാധിക്കില്ല, എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത' എന്നാണ് ഒട്ടിമിക്ക ജനങ്ങൾക്കും ചോദിക്കുന്നത്.
ALSO READ : K Rail : കെ റെയിൽ കല്ല് പിഴുതുമാറ്റിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസുമായി ഭൂവുടമ; കല്ല് തിരികെവെപ്പിച്ചു
അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
കെ റെയിൽ കേരളത്തിന് വേണ്ട എന്ന തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം. ഇനി അറിയാനുള്ളത് ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിൽ സർക്കാർ മുട്ടുമടക്കുമോ അല്ലെങ്കിൽ ജനങ്ങളുടെ നെഞ്ചിൽ കുത്തിയുള്ള വികസനം തുടരമോ എന്നാണ്..എന്തായാലും സീ മലയാളം ന്യൂസ് നാടിനും ജനങ്ങൾക്കുമൊപ്പമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക