കണ്ണൂർ: തന്നെ കൊല്ലാനായി സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ഫെയ്സ്ബുക് പോസ്റ്റിനോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. താൻ ദൈവ വിശ്വാസിയാണെന്നും എന്റെ ജീവനെടുക്കാൻ സിപിഎം വിചാരിച്ചാൽ പറ്റില്ല ദൈവം വിചാരിച്ചാലേ അതു നടക്കൂ എന്നാണ് സുധാകരൻ പറഞ്ഞത്. എന്തിരുന്നാലും പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് അറിഞ്ഞിരുന്ന ഈ കാര്യങ്ങൾ ഇപ്പോഴെങ്കിലും പുറത്തു പറഞ്ഞത് നന്നായി എന്നും ഇതു വരെ ഫോണിൽ പോലും സംസാരിച്ചെങ്കിലും ഇപ്പോൾ ഒരു നന്ദി പറയാൻ അദ്ദേഹത്തെ വിളിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നും വിഷയ്ത്തിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ 


‘‘പലവട്ടം പലയിടങ്ങളിൽ പല സന്ദർഭങ്ങളിൽ സിപിഎം എന്നെ കൊല്ലാനായി ആളുകളെ നിർത്തിയിരുന്നുവെന്ന് അറിയാം. ഒരിക്കൽ  ഒരു പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി കൂത്തുപറമ്പിൽ പോയപ്പോൾ  ചായ കുടിക്കാൻ പോകുമെന്നു പ്രതീക്ഷിച്ച വീടിന്റെ മുൻപിലുള്ള കല്ലുവെട്ടുകുഴിയിൽ സിപിഎമ്മുകാർ കാത്തിരുന്നിരുന്നു. പക്ഷെ അന്ന് എന്റെ ആയുസ്സിന്റെ നീളെ കൊണ്ട് ഞാൻ ചായ കുടിക്കാൻ പോയില്ല. അതുകൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ടു. ഒട്ടേറെത്തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് താനെന്ന്, കണ്ണൂർ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇനിയും മുന്നേറാനുള്ള കരുത്തുണ്ട്.  അത്തരത്തിൽ ഒരുപാട് സന്ദർഭങ്ങൾ മറികടന്നാണ് ഞാൻ ഇവിടെ നിൽക്കുന്നത്. എന്റെ ജീവനെടുക്കാൻ സിപിഎം വിചാരിച്ചാൽ പറ്റില്ല. ഞാൻ ദൈവ വിശ്വാസിയാണ്.


ALSO READ: അന്ന് കൊലയാളികൾ സുധാകരന്റെ തൊട്ടടുത്ത് എത്തി; വെളിപ്പെടുത്തലുകൾ തുടർന്ന് ശക്തിധരൻ


ദൈവം വിചാരിച്ചാലേ അതു നടക്കൂ. ഐ ആം കോൺഫിഡന്റ് ഫുള്ളി എബൗട്ട് ഇറ്റ് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ശക്തിധരൻ പാർട്ടിയിൽ ഉണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന ഒരു കാര്യം ഇപ്പോൾ തുറന്നു പറഞ്ഞത് നല്ലൊരു കാര്യമായി ഞാൻ കാണുന്നു. ഇത്തരം വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അവർ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇക്കാര്യത്തിൽ നിയമപരമായി എന്തെങ്കിലും ചെയ്യാനാകുമോ എന്നത് വക്കീലുമായി സംസാരിച്ച് ആലോചിക്കും. അതിൽ കൂടുതലായൊന്നും ഞാൻ ഇടതുപക്ഷ  സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈ സർക്കാറിൽ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷ തെല്ലുമില്ല. സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മൾ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പോത്തിനോട് വേദമോന്തിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോന്തിയിട്ടു കാര്യമില്ല.


കാരണം പിണറായി വിജയൻ പിണറായി വിജയനാണ്. അത്ര തന്നെ.എനിക്കു നേരിട്ട് ശക്തിധരനെ പരിചയമില്ല. ഞങ്ങൾ ഇത് വരെ നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. എങ്കിലും ഇപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കണം എന്നു തോന്നുന്നുണ്ട്. ഒരു താങ്ക്സ് പറയാൻ.സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മൾ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പോത്തിനോട് വേദമോന്തിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോന്തിയിട്ടു കാര്യമില്ല. കാരണം പിണറായി വിജയൻ പിണറായി വിജയനാണ്. അത്ര തന്നെ. ഇമ്പാച്ചി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട.


പേരാവൂരിൽ, നിങ്ങളെറിഞ്ഞ (സിപിഎം) ബോംബിനും എനിക്കുമിടയിൽ ഒരു ബ്രീഫ് കേസിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. അന്നു മരണത്തെ മുഖാമുഖം കണ്ടവനാണ്. എന്നിട്ടും മരിച്ചില്ല, മരിക്കുന്നെങ്കിൽ അന്നു മരിക്കണമായിരുന്നു. ഇനി നിങ്ങളുടെ കൈകൊണ്ടു ഞാൻ മരിക്കില്ല. കഴിഞ്ഞ ദിവസമായിരുന്നു ദേശാഭിമാനി മുൻ ചീഫ് അസോസിയേറ്റ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. കൈതോലപായയിലെ അഴിമതി തുറന്നു പറഞ്ഞതിന് പിന്നാലെ വലിയ സൈബർ അറ്റാക്ക് ആയിരുന്നു നേരിടേണ്ടി വന്നത്. അതിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.