K Sudhakaran: സിപിഐഎം അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തി; മുഖ്യമന്ത്രി നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവെന്ന് കെ സുധാകരൻ
K Sudhakaran: ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഇപ്പോൾ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് പിണറായി വിജയനെന്നും, പാവങ്ങളുടെ ക്ഷേമപെൻഷനിൽ നിന്നും കയ്യിട്ടുവാരി പോസ്റ്റർ അടിക്കുന്ന താങ്കളെ ഓർത്ത് കേരളത്തിലെ ജനങ്ങൾ തലകുനിക്കുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: മാസപ്പിടിയായും വാർഷികപ്പടിയും കിട്ടുന്ന നോട്ടുകൾ കൊണ്ടുണ്ടാക്കിയ കിടക്കയിൽ കിടന്നുറങ്ങുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പിണറായി വിജയനെ താവുന്ന സിപിഐഎം അധപതനത്തിന്റെ നെല്ലി പലകയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഇപ്പോൾ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് പിണറായി വിജയനെന്നും, പാവങ്ങളുടെ ക്ഷേമപെൻഷനിൽ നിന്നും കയ്യിട്ടുവാരി പോസ്റ്റർ അടിക്കുന്ന താങ്കളെ ഓർത്ത് കേരളത്തിലെ ജനങ്ങൾ തലകുനിക്കുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ALSO READ: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഇത്രയും ഗംഭീരമായ ഒരു സ്ഥാനാർത്ഥനിർണയം യുഡിഎഫിൽ അടുത്തകാലത്ത് ഉണ്ടായിട്ടില്ല ഇത് കണ്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനെ വിളറി പിടിച്ചെന്നും അതിനുശേഷം അതുകൊണ്ടാണ് അത്തരത്തിൽ കോൺഗ്രസിന് അപമാനിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഒറ്റ ദിവസം കൊണ്ടാണ് തൃശ്ശൂരിലെ ഇടതുപക്ഷ ബിജെപി സത്യത്തെ ഇല്ലാതാക്കിയത്. എനിക്കുവേണ്ടി പ്രവർത്തിക്കാൻ ആളില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി തിരുവനന്തപുരത്തേക്ക് വണ്ടി കയറാൻ നിൽക്കുകയാണ്. ആലപ്പുഴയിൽ സിപിഎമ്മിന്റെ ഏക കനലിനെ കെസി വേണുഗോപാൽ ഊതി കെടുത്തി കഴിഞ്ഞു. ഷാഫി പറമ്പിൽ വടകരയിൽ എത്തിയതോടെ അത് സിപിഎമ്മിന് ഒരു ഞെട്ടലായി മാറിയിരിക്കുകയാണ്. 20 മണ്ഡലങ്ങളിലെയും അവസ്ഥ ഇതാണെന്നും സുധാകരൻ പ്രതികരിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.