മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ആർ പി എഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പന്ത്രണ്ട് കിലോ കഞ്ചാവ് ശേഖരം കണ്ടെത്തി. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ രണ്ട് ബാഗുകളിലായി ഉപേക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ അന്വേക്ഷണം ഊർജിതമാക്കി.
തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ആർ പി എഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കോയമ്പത്തൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ കടന്നുപോയ സമയത്താണ് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ രണ്ട് ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. തുടർന്ന് സംഘം എത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്.
ALSO READ: സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിച്ചു; പോലീസിനെതിരെ സൈനികന്റെ പരാതി
പന്ത്രണ്ട് കിലോഗ്രാം കഞ്ചാവാണ് ലഭിച്ചത്. ട്രെയിൻ മാർഗ്ഗം തിരൂരിലേക്ക് എത്തിച്ച കഞ്ചാവ്, പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു.
കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടു കായലിൽ 7 കിലോ മീറ്റർ നീന്തിക്കടന്ന് റെക്കോഡിട്ട് 12 വയസ്സുകാരൻ
കൊച്ചി: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടു കായലിൽ 7 കിലോ മീറ്റർ നീന്തിക്കടന്ന് റെക്കോഡിട്ട് 12 വയസ്സുകാരൻ. കോതമംഗലം സ്വദേശി അസ്ഫർ ദിയാൻ അമിനാണ് സ്വപ്നനേട്ടം കൈവരിച്ച് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്.
ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുളള ഏഴു കിലോമീറ്റർ. കൈകാലുകൾ ബന്ധിച്ച് ഇത് നീന്തിക്കടക്കാൻ 12 വയസ്സുകാരൻ അസ്ഫർ ദിയാൻ അമിന് വേണ്ടിവന്നത് ഒരു മണിക്കൂറും 17 മിനിട്ടും. ഏറ്റവും കുറഞ്ഞ പ്രായത്തിൽ 7 കിലോ മീറ്റർ കൈകാലുകൾ ബന്ധിച്ച് നീന്തിക്കടന്ന മികവിന് വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടവും.
കോതമംഗലം മാതരപ്പളളി വെളളയ്ക്കാമറ്റം അമിൻ ബാബുവിൻ്റെയും ബെനിലയുടെയും മകനാണ് അസ്ഫർ ദിയാൻ അമിൻ. തൊടുപുഴ, ദി വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിലെ ഏഴാം ക്ലാസുകാരൻ. മികച്ച പരിശീലനവും നിരന്തര ശ്രമവുമാണ് അമിനെ ഈ നേട്ടത്തിലെത്തിച്ചത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്സബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് അസ്ഫറിൻ്റെ പരിശീലകൻ.
അരൂർ എംഎൽഎ ദലീമയാണ് ചേർത്തല അമ്പലക്കടവിൽ നീന്തൽ ഫ്ലാഗ് ഒഫ് ചെയ്തത്. വിജയകരമായി ശ്രമം പൂർത്തിയാക്കിയെത്തിയ അസ്ഫറിൻ്റെ കൈകാലുകളിലെ ബന്ധനം, എംഎൽഎ ആൻ്റണി ജോൺ നീക്കം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.