തിരുവനന്തപുരം: പോക്സോ കേസിലെ രഹസ്യമൊഴി സിപിഎം സംസ്ഥാന സെക്രട്ടറി എങ്ങനെയറിഞ്ഞു എന്ന്  ചോദ്യവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പീഡന സമയത്ത് താൻ അവിടെയുണ്ടായിരുന്നു എന്നാണ് ഗോവിന്ദൻ മാഷ് പറയുന്നത്. അദ്ദേഹം ആ സമയത്ത് തന്റെ അടുത്തുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും സാധ്യമായ നിയമ നടപടികളെല്ലാം കൈക്കൊള്ളുമെന്നും സുധാകരൻ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ അതിജീവിതയായ പെൺകുട്ടി നൽകിയ രഹസ്യ മൊഴി ഗോവിന്ദൻ മാഷ് എങ്ങനെ അറിഞ്ഞെന്ന് കെ.സുധാകരൻ ചോദിച്ചു. അദ്ദേഹത്തിന് ഇതേക്കുറിച്ച് എങ്ങനെ വിവരം കിട്ടി? പോക്സോ കേസ് നടത്തുന്ന അഭിഭാഷകൻ പത്രക്കാരെ കണ്ടപ്പോൾ ഇത്തരമൊരു മൊഴി ആ പെൺകുട്ടി നൽകിയിട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിനും പിന്നിൽ സിപിഎമ്മാണെന്ന കാര്യം വ്യക്തമായെന്നും കൂട്ടിച്ചേർത്തു. 


ALSO READ: മോൻസൺ ഇരയെ പീഡിപ്പിക്കുമ്പോൾ കെ.സുധാകരനും അവിടെ ഉണ്ടായിരുന്നു; ​ഗുരുതര ആരോപണവുമായി എം.വി ​ഗോവിന്ദൻ


തനിക്കെതിരെ എന്തെങ്കിലും തെളിവു കാണിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ വാക്ക് ഇപ്പോഴും ആവർത്തിക്കുകയാണെന്ന് കെ.സുധാകരൻ വ്യക്തമാക്കി. മനസ്സാ വാചാ കർമണാ ഈ സംഭവത്തിൽ തനിക്ക് പങ്കില്ല. സാമ്പത്തികമായോ സാന്നിധ്യം കൊണ്ടോ തനിക്കതിൽ യാതൊരു പങ്കുമില്ല. രാഷ്ട്രീയമായാണ് സിപിഎം ഇത് കൈകാര്യം ചെയ്യുന്നത്. എന്ത് നെറികേടു കാട്ടാനും അവർ തയാറാകുമെന്ന് ഗോവിന്ദൻ മാഷിന്റെ പ്രതികരണത്തിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 


മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്ന ഒരു സെക്രട്ടറിയുണ്ട്. അയാളുടെ ചരിത്രമൊന്ന് പരിശോധിച്ചിട്ടു വേണം തന്നേപ്പോലെ ഒരാളെ ഇത്തരമൊരു കേസിൽ പ്രതിക്കൂട്ടിൽ നിർത്തി വിമർശിക്കാനെന്ന് സുധാകരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഗോവിന്ദൻ മാഷിന് അൽപമെങ്കിലും നാണമുണ്ടോയെന്നും യാതൊരു മാന്യതയുമില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന ഗോവിന്ദൻ മാഷിന്റെ വാക്കുകളെ പുച്ഛിച്ചു തള്ളുകയാണെന്നും സുധാകരൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.