തിരുവനന്തപുരം: പാലാ ബിഷപ്പിനെ (Bishop) രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതിയം​ഗം പി ചിദംബരം എഴുതിയ ലേഖനത്തെ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിഷപ്പിന്റെ പ്രസ്താവനയിൽ കോൺ​ഗ്രസ് (Congress) നിലപാടിൽ മാറ്റമില്ലെന്ന് സുധാകരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അഭിപ്രായം പറയേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ല. ചിദംബരം പറഞ്ഞതിനെക്കുറിച്ച് ചിദംബരത്തോട് ചോദിക്കണം. കേരളത്തിലെ കാര്യങ്ങൾ ആധികാരികമായി പറയേണ്ടത് കെപിസിസി ആണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കെ സുധാകരൻ പറഞ്ഞു.


ALSO READ: Narcotic jihad പരാമർശത്തിൽ പാലാ ബിഷപ്പിനെ രൂക്ഷമായി വിമർശിച്ച് പി. ചിദംബരം


പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായി വിമർശിച്ച് പി ചിദംബരം ഇന്ത്യൻ എക്സ്പ്രസിൽ ലേഖനം എഴുതിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വികലമായ ചിന്തയില്‍ നിന്നുണ്ടായതാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് മുസ്ലീങ്ങളും മറുഭാഗത്ത് മറ്റുള്ളവരുമെന്ന ചിന്ത സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ളതാണ്. പാലാ ബിഷപ്പിനെ തീവ്രഹിന്ദു നിലപാടുകാര്‍ പിന്തുണച്ചതില്‍ അത്ഭുതമില്ലെന്നും രണ്ട് കൂട്ടരുടെയും ലക്ഷ്യം ഒന്നു തന്നെയാണെന്നും ചിദംബരം (P Chidambaram) തുറന്നടിച്ചു.


യുവാക്കളെയും യുവതികളെയും ഭയപ്പെടുത്താൻ ഹിന്ദു വർ​ഗീയവാദികൾ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാർകോട്ടിക് ജിഹാദ്. ഇതിൽ നിന്ന് വെളിപ്പെടുന്നത് സങ്കുചിത ചിന്താ​ഗതിയാണെന്നും പി ചിദംബരം പറഞ്ഞു. ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും നിലപാടുകളെ പി ചിദംബരം അഭിനന്ദിച്ചു.


ALSO READ: Narcotic Jihad: നർക്കോട്ടിക് ജിഹാദ് കത്തിക്കയറുന്നു, കേന്ദ്ര നിയമം വേണമെന്ന് ബി.ജെ.പി,പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത


പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) പറഞ്ഞിരുന്നു. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.


തെറ്റായ പ്രചരണം നടത്തുന്നവരെ വെറുതെ വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിഡി സതീശൻ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും പി ചിദംബരം ലേഖനത്തിൽ വ്യക്തമാക്കി. വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ വിവേചനം സൃഷ്ടിക്കുന്ന ഇത്തരം മതഭ്രാന്തിനെ ഒരു മതേതര രാജ്യം തീർച്ചയായും അവസാനിപ്പിക്കേണ്ടതാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.