K.Sudhakaran: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ല; തീരുമാനം മാറ്റിയെന്ന് കെ സുധാകരൻ
K.Sudhakaran about resign: ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് കെ.സുധാകരൻ പറഞ്ഞു.
കണ്ണൂർ: കെപിസിസി പ്രസിഡന്റ് അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനം മാറ്റിയെന്ന് കെ.സുധാകരൻ. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. കേസിൽ പ്രതിയായതു കൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. അതോടെ ആ ചാപ്റ്റർ അവസാനിച്ചെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു.
കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നും ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്.
ALSO READ: പോലീസുകാർ നിൽക്കെ സി.ഐ.ടി.യു പ്രവർത്തകർ തന്നെ കയ്യേറ്റം ചെയ്തു, തിരുവാർപ്പിലെ ബസുടമ
കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണ് തട്ടിപ്പ് കേസ് വീണ്ടും സജീവമാകാൻ കാരണമെന്ന് ആരോപിച്ച് സിപിഎം നേതാവ് എകെ ബാലൻ രംഗത്തെത്തി. കോൺഗ്രസിൽ അഞ്ച് നേതാക്കളാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. കെ.സുധാകരനെ പോലെ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരായ കേസിനു പിന്നിലും കോൺഗ്രസുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എ കെ ബാലനും സിപിഎം കേരള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു കെ.സുധാകരൻ്റെ നിലപാട്.
അതേസമയം, കെ. സുധാകരന്‍ ഒറ്റയ്ക്കല്ലെന്നും ജനാധിപത്യ കേരളം ഒറ്റക്കെട്ടായി നിന്ന് കള്ളക്കേസിനെ പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. കോണ്‍ഗ്രസും യു.ഡി.എഫും സുധാകരനൊപ്പം ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. ചങ്ക് കൊടുത്തും ഞങ്ങള്‍ കെ.പി.സി.സി അധ്യക്ഷനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ അദ്ദേഹം തയാറായാല്‍ പോലും പാര്‍ട്ടി അതിന് അനുവാദം നല്‍കില്ല. രാഷ്ട്രീയവും നിയമപരവുമായ എല്ലാ കവചവും സുധാകരന് കോണ്‍ഗ്രസ് ഒരുക്കിക്കൊടുക്കും. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ പിണറായി ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...