Thiruvananthapuram: കെ സുധാകരൻ (K Sudhakaran) ഇന്ന് രാവിലെ കെപിസിസി അധ്യക്ഷനായി (KPCC President) ചുമതലയേറ്റു. രാവിലെ 11 മണിക്കും 11 30 നും ഇടയ്ക്കാണ് അദ്ദേഹം ചുമതലയേറ്റത്. മുതി‍ർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. ചടങ്ങിന് മുന്നോടിയായി കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത്  കെപിസിസി (KPCC) ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരഭവനിൽ എത്തിയാണ് കെ സുധാകരൻ ചുമതലയേറ്റത്. കെപിസിസി ഓഫീസിലെത്തിയ സുധാകരനെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേ‍ർന്ന് സ്വീകരിച്ചു. മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിനിടെ ഇന്ദിരാഭവനിലെത്തി.   കെ സുധാകരന്റെ നിയമനത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.


ALSO READ: KPCC അധ്യക്ഷനായി കെ.സുധാകരനെ നിർദേശിച്ച് ഹൈക്കമാൻഡ്, തീരുമാനംകേരളഘടകത്തെ അറിയിക്കാൻ താരിഖ് അൻവറിനോട് നിർദേശിച്ചു


കെസി ജോസഫ്, എംഎം ഹസ്സൻ, കെ.ബാബു, കെപി അനിൽ കുമാർ, റിജിൽ മാക്കുറ്റി, വിഎസ് ശിവകുമാർ, എന്നിവ‍ർ കെപിസിസിയിലെത്തിയിരുന്നു. എഐസിസി പ്രതിനിധികളായ അൻവ‍ർ താരീഖ് അടക്കമുള്ള നേതാക്കളും സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സുധാകരനൊപ്പം കെപിസിസി വ‍ർക്കിം​ഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു. സ്ഥാനമേറ്റെടുത്ത പുതിയ കെപിസിസി അധ്യക്ഷനും സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനും പ്രസംഗിച്ചു


കേരളത്തിലെ തിരഞ്ഞെടുപ്പ് (Kerala Election) തോൽവിക്ക് പിന്നാലെ ഉടലെടുത്ത പ്രശ്നമാണ് പാർട്ടിക്കുള്ളിൽ തലമുറക്കൈമാറ്റം വേണമെന്ന ആവശ്യം ഉയർന്ന് വന്നത്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ എഐസിസി നിർദേശിച്ച അശോക് ചൗഹാൻ സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ ഹൈക്കാമൻഡ് ഐക്യകണ്ഠേന സുധാകരന്റെ പേര് നിർദേശിക്കുകയായിരുന്നു.


ALSO READ:K Sudhakaran കെപിസിസി പ്രസിഡന്റ്, കെ സുധാകരന് അഭിന്ദനവുമായി വിവിധ കോൺഗ്രസ് കേന്ദ്രങ്ങൾ, ഔദ്യോഗിക പ്രഖ്യാപനം ഉടൻ


ഇതിന് മുന്നോടിയായി എഐസിസി (AICC) ജനറൽ സെക്രട്ടറിയായി താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായി നേരിട്ടും അല്ലാതെയും കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെയും എംഎൽഎമാരുടെയും കെപിസിസി കമ്മിറ്റിയിലെ അംഗങ്ങളുടെയും അഭിപ്രായം താരിഖ് അൻവർ ചോദിച്ചു അറിഞ്ഞിരുന്നു. ബഹുഭൂരിപക്ഷം പേരും കെ.സുധാകരന്റെ പേരാണ് നിർദേശിച്ചതെന്ന് താരിഖ് അൻവർ പറഞ്ഞിരുന്നു.


ALSO READ: KPCC : കെ സുധാകരൻ ഇന്ന് കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും


എന്നാൽ മുതിർന്ന് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആരുടെയും പേര് കെപിസിസി അധ്യക്ഷനായി നിർദേശിച്ചിരുന്നില്ല എന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. അതിനിടയിൽ കെപിസിസി അധ്യക്ഷന്റെ പദവിയിലേക്ക് സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും പരിഗണ പട്ടികയിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.