തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഇപി ജയരാജൻ. ഹൈക്കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തുമെന്നും ഇ പി ജയരാജൻ പങ്കുവെച്ച കുറുപ്പിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപി ജയരാജന്‌ പങ്കുവെച്ച കുറുപ്പ് 


എന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ തുടർ നിയമനടപടി സ്വീകരിക്കും. ഇതിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടാൻ ഇടയാക്കുന്നത് നിയമ വ്യവസ്ഥയെ ദുർബലപ്പെടുത്തും. ഈ കേസിലും അതാണ് സംഭവിച്ചത്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണം.


ALSO READ: ചെറിയൊരു ആശ്വാസം! സ്വർണ്ണവിലയിൽ നേരിയ കുറവ്; വില ഇങ്ങനെ


എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു. അതനുസരിച്ച് പോലീസ് എഫ്ഐആർ ഇട്ടതുമാണ്. പക്ഷെ, അന്നത്തെ കേന്ദ്ര ഭരണം ഉപയോഗിച്ച്‌ കേസ് വിഭജിച്ച് രണ്ടാക്കി. നേരിട്ട് കുറ്റകൃത്യം നടത്തിയ രണ്ട് പേരെ വിചാരണ നടപടികൾക്ക് ശേഷം കോടതി ശിക്ഷിക്കുകയും ചെയ്തു.


ഈ സാഹചര്യത്തിലാണ് ഗൂഢാലോചന കുറ്റത്തിന് സുധാകരനെതിരെ കേസ്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്ന് എന്ന നിലയിൽ തിരുവനന്തപുരത്ത് സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. അങ്ങനെയാണ് തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം സുധാകരനെ പ്രതിയാക്കി സെഷൻസ് കോടതി കേസ് എടുത്തത്. ആ കേസിലാണ് ഇപ്പോൾ ഹൈക്കോടതി സുധാകരനെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷനൊ എൻ്റെ അഭിഭാഷകനൊ തെളിവുകൾ ഹാജരാക്കുന്നതിൽ വല്ല വീഴ്ചയുമുണ്ടായൊ എന്നറിയില്ല.


ഏതായാലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയാലും സുധാകരൻ കുറ്റവാളി അല്ലാതാകുന്നില്ല. ഈ സംഭവത്തിൽ കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്തതും പ്രതികളെ തോക്ക് കൊടുത്ത് അയച്ചതുമെല്ലാം സുധാകരനാണ്.ഈ വിധിയുടെ പേരിൽ മാത്രം ഇല്ലാതാകുന്നതല്ല സുധാകരൻ്റെ കളങ്കം.


അതേസമയം കേസിൽ കുറ്റവിമുക്തമാക്കിയെന്ന വിധിക്ക് പിന്നാലെ പ്രതികരണവുമായി കെ സുധാകരൻ. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമെന്നാണ് അദ്ദേഹം പറഞ്ഞത്.  തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഐഎം പദ്ധതിയായിരുന്നു കേസ്. കൊലയാളി എന്ന് വിളിച്ച സിപിഐഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.