തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്നുള്ള കടകംപള്ളി സുരേന്ദ്രന്റെ ആരോപണം കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.  മാത്രമല്ല എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ആരോപണം ഉണയിക്കുന്നതെന്നും സുരേന്ദ്രൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ചോദിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..! 


കേരളത്തിലെ 2 വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികളെ  ഏൽപ്പിച്ചവരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണത്തെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സർക്കാരിന്റെ കരാറുകളെല്ലാം സുതാര്യമാണെന്ന് പറഞ്ഞ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെപ്പോലെ പി.ഡബ്ല്യു.സിക്കും കെപിഎംജിക്കും ഊരാളുങ്കലിനുമൊന്നും വഴിവിട്ട സഹായം ചെയ്യലല്ല കേന്ദ്രത്തിന്റെ രീതി എന്നും പറഞ്ഞു.  മാത്രമല്ല വിദേശകുത്തകകളെ എല്ലാ കാര്യവും  ഏൽപ്പിക്കുന്ന പിണറായി സർക്കാർ ഇന്ത്യൻ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിർക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.  


Also read: Airport Privatization: സഹകരിക്കാൻ കഴിയില്ല; പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യൻ 


വടക്കാഞ്ചേരി ലൈഫ് പദ്ധതി നടത്തിപ്പിൽ വിദേശ സന്നദ്ധ സംഘടനകൾ  മുതൽ മുടക്കുമ്പോൾ പ്രോട്ടോകോൾ നിയമങ്ങൾ പാലിച്ചൊയെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആരോപിച്ചു.  മാത്രമല്ല സർക്കാർ പ്രൊജക്ടിൽ അന്താരാഷ്ട്ര  സ്വർണ്ണക്കടത്തുകാർ കമ്മീഷൻ വാങ്ങിയെന്ന് വ്യക്തമായിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലയെന്നും സുരേന്ദ്രൻ ആരാഞ്ഞു.  കൂടാതെ പാവങ്ങളെ പറ്റിച്ച് അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെ സഹായിക്കുന്ന മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.  


പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ ബിജെപി സമരം ശക്തമാക്കുമെന്നും 23 ന് തിരുവനന്തപുരത്ത് താൻ സത്യാഗ്രഹം നടത്തുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.