രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!

2014 ൽ ഓസ്ട്രേലിക്കെതിരെ നടന്ന പരമ്പരക്കിടെയായിരുന്നു ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.   

Last Updated : Aug 20, 2020, 03:32 PM IST
    • 2014 ൽ ഓസ്ട്രേലിക്കെതിരെ നടന്ന പരമ്പരക്കിടെയായിരുന്നു ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.
    • ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ അന്താരാഷ്ട്ര കിക്കറ്റിൽ നിന്നും ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!

2014 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും മുൻ ക്യാപ്റ്റൻ എം. എസ്. ധോണി വിരമിച്ച ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് ഇന്ത്യൻ താരം  ആർ. അശ്വിൻ.  ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ അന്താരാഷ്ട്ര കിക്കറ്റിൽ നിന്നും ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.  

ഇതിന് പിന്നാലെ അദ്ദേഹത്തിനൊപ്പമുള്ള ഓർമകൾ പങ്കുവെച്ചുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്.  ഇതിനിടെയാണ് ധോണിയുമായുള്ള ഓർമകൾ പങ്കുവെച്ചുള്ള ഒരു വീഡിയോ അശ്വിൻ  പങ്കുവെച്ചിരിക്കുന്നത്.  2014 ൽ ഓസ്ട്രേലിക്കെതിരെ നടന്ന പരമ്പരക്കിടെയായിരുന്നു ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 

Also read: NEET, JEE Exam:വിദ്യാർത്ഥികൾ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം 

ആദ്യ ടെസ്റ്റ് 48 റൺസിന് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിലും  പരാജയപ്പെട്ടു. മൂന്നാമത്തെ ടെസ്റ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ മത്സരം സമനിലയിലെത്തിക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.  അതോടെ പരമ്പര ഓസീസ് സ്വന്തമാക്കുകയും ചെയ്തു.  മെൽബൺ ടെസ്റ്റിൽ  മത്സരം രക്ഷിച്ചെടുക്കാൻ  ഞാനും  അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുകയായിരുന്നുവെന്നും മത്സരം അവസാനിച്ചതോടെ അദ്ദേഹം ഒരു സ്റ്റമ്പ് കയ്യിലെടുത്ത് താൻ അവസാനിപ്പിച്ചു എന്ന് പറഞ്ഞ്  നടന്നു നീങ്ങിയെന്നും അശ്വിൻ പറഞ്ഞു.  

Read: ഒരു മാരുതി 800, തന്‍റെ ആദ്യത്തെ കാര്‍... അത് കണ്ടെത്താന്‍ സഹായിക്കുമോ: സച്ചിന്‍ തെണ്ടുല്‍ക്കര്‍

അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമായിരുന്നുവെന്നും അന്ന് വൈകുന്നേരം ഞാനും ഇഷാന്ത് ശർമ്മയും സുരേഷ് റെയ്നയും അദ്ദേഹത്തിന്റെ മുറിയിൽ ഇരിക്കുകയായിരുന്നുവെന്നും അശ്വിൻ പറഞ്ഞു.  ആ രാത്രി മുഴുവൻ ധോണി ആ ടെസ്റ്റ് മാച്ച് ജേഴ്സി ധരിച്ചിരിക്കുകയായിരുന്നുവെന്നും കണ്ണ് നിറയുന്നുണ്ടായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. 

Trending News