മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് പുറകെയെന്ന് കെ സുരേന്ദ്രൻ
ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് കെ. സുരേന്ദ്രൻ
കൊച്ചി: മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. താമരശ്ശേരി ബിഷപ്പ് പറഞ്ഞത് അതാണ്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയിട്ട് തിരിച്ചു വരേണ്ടി വന്നത് കേരള പൊലീസിന് നാണക്കേടായെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഖിതരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിന്റെ വോട്ടിന് വേണ്ടി എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായി പോപ്പുലർ ഫ്രണ്ട് വിലപേശൽ നടത്തുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വോട്ടർമാർ തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം തൃക്കാക്കരയില്‍ ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ജനത നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദപ്രചാരണമാണ്. ആവേശം അലതല്ലുന്ന കൊട്ടിക്കലാശമാണ് ഇന്നലെ തൃക്കാക്കരയിൽ നടന്നത്. ബിജെപിയുടെ പ്രതീക്ഷ പിസി ജോര്‍ജിലാണ്. അവസാന ദിവസങ്ങളില്‍ ജോര്‍ജിനെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ ഒരു വിഭാഗം ക്രൈസ്തവ വോട്ടുകളില്‍ സ്വാധീനമുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ എ എൻ രാധാകൃഷ്ണന്‍റെ വോട്ട് ഇരുപതിനായിരം കടക്കുമെന്ന കടുത്ത പ്രതീക്ഷയിലാണ് ബിജെപി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...