സികെ ജാനുവിന് പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെ; പുതിയ ഫോൺ സംഭാഷണം പുറത്ത്
ജെആർപിക്കുള്ള 25 ലക്ഷം രൂപയാണ് കൈമാറുന്നതെന്ന് കെ സുരേന്ദ്രൻ പറയുന്നതും ശബ്ദരേഖയിലുണ്ട്
കണ്ണൂർ: സികെ ജാനുവിനും (CK Janu) ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ഓഡിയോയിൽ പണം ഏർപ്പാടാക്കിയിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേഷാണെന്ന് കെ സുരന്ദ്രൻ പറയുന്നു. ജെആർപിക്കുള്ള 25 ലക്ഷം രൂപയാണ് കൈമാറുന്നതെന്ന് കെ സുരേന്ദ്രൻ (K Surendran) പറയുന്നതും ശബ്ദരേഖയിലുണ്ട്.
ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലയവയൽ തങ്ങൾ താമസിച്ചിരുന്ന മണിമല റിസോർട്ടിലെത്തി പണം ജാനുവിന് കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കെ സുരേന്ദ്രനുമായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയാണെന്ന് പ്രസീത സ്ഥിരീകരിച്ചു. കെ സുരേന്ദ്രനുമായി ഫോൺ സംഭാഷണം (Phone Call) നടത്തിയതിന് തൊട്ടടുത്ത ദിവസമായിരുന്നു പണം നൽകിയതെന്നും പ്രസീത വ്യക്തമാക്കി.
ALSO READ: കെ.സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു: പ്രസീത അഴിക്കോടിൻറെ ശബ്ദരേഖ പുറത്ത്
തുണി സഞ്ചിയിലാണ് പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത്. അതിന് മുകളിൽ ചെറുപഴവും മറ്റും വച്ചിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നും സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് പറഞ്ഞത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സികെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറയുന്നു. തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷിക്കും പങ്കില്ലെന്നും പ്രസീത പറഞ്ഞു.
സികെ ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ താമര ചിഹ്നത്തിൽ മത്സരിച്ചപ്പോൾ വോട്ട് ഗണ്യമായി കുറഞ്ഞു. വോട്ട് കുറഞ്ഞത് സംബന്ധിച്ച് പാർട്ടി വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ സികെ ജാനു ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുകളുമായി ജാനു കൂടുതൽ സൗഹൃദത്തിലായി. കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സന്തോഷിക്കുന്ന ഏക സ്ഥാനാർഥി (Candidate) സികെ ജാനുവാണെന്നും പ്രസീത ആരോപിച്ചു.
ALSO READ: വായ്പ വാങ്ങിയ പണം തിരികെ നൽകിയതാണെന്ന സികെ ശശീന്ദ്രന്റെ വാദം ശരിവച്ച് C K Janu
സികെ ജാനുവിന് 10 ലക്ഷം രൂപ നൽകിയതിന് പുറമേയാണ് 25 ലക്ഷം രൂപ കൂടി നൽകിയതെന്ന് പ്രസീത വ്യക്തമാക്കി. എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനുവിന് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴി രേഖപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...