തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ നിര്യാണത്തിൻ അനുശോചനം അറിയിച്ച് കോൺഗ്രസ്സ് ലീഡർ രമേശ് ചെന്നിത്തലയും, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാർഡു ജേതാവായ സ്. രമേശൻ നായരുടെ (Rameshan Nair) വേർപാടിൽ അഗാധദുഃഖം രേഖപ്പെടുത്തുന്നതായി ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.  


Also Read: കവിയും ഗാനരചയിതാവുമായ S Ramesan Nair അന്തരിച്ചു


അതുല്യനായ സാഹിത്യ ആചാര്യനായിരുന്നു എസ്.രമേശൻ നായരെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ (K Surendran) അദ്ദേഹത്തിന്റെ വിയോ​ഗം സാഹിത്യ കേരളത്തിന് തീരാനഷ്ടമാണെന്നും അനുശോചിച്ചു. ദാർശനികതയും സൗന്ദര്യാത്മകതയും ഇഴചേർന്നു നിൽക്കുന്ന സാഹിത്യ സൃഷ്ടികളാണ് അദ്ദേഹത്തിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു.  


കവിതകളോടൊപ്പം നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും കലാ ആസ്വാദകർക്ക് സമ്മാനിച്ച തൂലികയാണ് അദ്ദേഹത്തിന്റേതെന്നും രമേശൻ നായരുടെ ഭക്തി ​ഗാനങ്ങളെല്ലാം വിശ്വാസികളുടെ മനസിൽ ഇടംപിടിച്ചുവെന്നും.  ഭാരതീയ സാംസ്‌കാരിക പൈത്യകത്തെ ഉയർത്തികാണിക്കാൻ തന്റെ സൃഷ്ടികളെ അദ്ദേഹം ഉപയോ​ഗിച്ചുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 


Also Read: ഡെല്‍റ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാം: CM Pinarayi Vijayan 


കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഗുരു പൗർണമി ശ്രീനാരായണ ഗുരുവിന്റെ ധർമ്മം വരും തലമുറകൾക്ക് പകർന്നു നൽകുന്നതായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാമൃതവും വൈജ്ഞാനിക വിവർത്തന കൃതികളും അസാധാരണമായ ആത്മീയ ഔന്നിത്യം പുലർത്തുന്ന സൃഷ്ടികളാണ്.  കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌ക്കാരം,  ആശാൻ പുരസ്‌ക്കാരം തുടങ്ങി രമേശൻ നായർക്ക് ലഭിച്ച നിരവധി അവാർഡുകൾ അദ്ദേഹത്തിന്റെ തലയെടുപ്പിനുള്ള അം​ഗീകാരമാണെന്നും സുരേന്ദ്രൻ കുറിച്ചു.


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലപാടിന്റെ പേരിൽ ജോലി പോലും ഉപേക്ഷിക്കാൻ തയ്യാറായ വ്യക്തിത്വമാണ്. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 


Also Read: India യെ ആക്രമിക്കാൻ China സൈബർ ആക്രമണത്തെ പുതിയ ആയുധമാക്കുന്നു, ഈ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനും ശ്രമിച്ചു 


 


തപസ്യയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ച സാഹിത്യകാരനായിരുന്നുവെന്നും. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.