കസ്റ്റംസിലും കമ്മികളുണ്ട്, അവരാണ് പ്രസ്താവനകളിറക്കുന്നത്; രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ
സുരേന്ദ്രൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കസ്റ്റംസിലും കമ്മികളുണ്ട്, അവരാണ് പ്രസ്താവനകളിറക്കുന്നതെന്നും രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിലേക്ക് ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇടതുപക്ഷക്കാരനാണെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു.
Also read: ഹെലികോപ്റ്റർ 7: ധോണിക്കായി ബ്രാവോയുടെ പിറന്നാൾ സമ്മാനം..
സുരേന്ദ്രൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. Lock down സമയത്ത് മനുഷ്യര്‍ക്കെന്നപോലെ പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് ഉദ്യോഗസ്ഥന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടും സുരേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു: