ഹെലികോപ്റ്റർ 7: ധോണിക്കായി ബ്രാവോയുടെ പിറന്നാൾ സമ്മാനം..

ധോണിക്കായി വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ.  

Last Updated : Jul 7, 2020, 11:25 PM IST
ഹെലികോപ്റ്റർ 7: ധോണിക്കായി ബ്രാവോയുടെ പിറന്നാൾ സമ്മാനം..

മുൻ ഇന്ത്യൻ നായകനും ക്രിക്കറ്റ് മൈതാനത്ത് ബാറ്റുകൊണ്ട് ഇതിഹാസങ്ങൾ രചിച്ച മഹേന്ദ്ര സിങ് ധോണിയ്ക്ക് ഇന്ന് 39 മത്തെ പിറന്നാൾ.  കായികലോകത്തു നിന്നും 'മാത്രമല്ല നിരവധിപേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.  

Also read: ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന

ധോണിക്കായി വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ.  ഹെലികോപ്റ്റര്‍ 7 എന്ന പാട്ടാണ് ധോണിക്ക്  ബ്രാവോ നല്കിയ സമ്മാനം.  ധോണിയും ബ്രാവോയും തമ്മിലുള്ള സൗഹൃദവും കായികലോകത്ത് ശ്രദ്ധേയമാണ്. ബ്രാവോ തന്നെയാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും. 

Also read: തീയറ്ററുകളിലെത്തി ഒരു വർഷം തികയുമ്പോൾ പതിനെട്ടാം പടിയിലെ ഗാനം ശ്രദ്ധേയമാകുന്നു 

ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കരണത്തിൽ ക്യാപ്റ്റൻ കൂൾ ധോണിയുടെ ക്രിക്കറ്റ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പാട്ടിനിടെ ധോണിയുടെ പ്രശസ്തമായ ഹെലികോപ്റ്റര്‍ ഷോട്ട് ബ്രാവോ അനുകരിക്കുന്നുമുണ്ട്. 

വീഡിയോ കാണാം: 

Trending News