തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഇഎസ്ഐസി ആശുപത്രികളിലും കൊവിഡ് ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്.
ഈ ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാറിന് കത്തയച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:തിരുവനന്തപുരം നഗരസഭാ പരിധിയിൽ ലോക്ക് ഡൗൺ ഇളവുകളോടെ നീട്ടി;ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണുകളില്‍ നിയന്ത്രണം തുടരും!


കേരളത്തിൽ കൊവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ടെസ്റ്റിംഗ് സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
നിലവിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിലെ കൊവിഡ് ടെസ്റ്റ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ
 സംസ്ഥാന സർക്കാർ നിർബന്ധിതമായത് കേരളത്തിലെ സാഹചര്യത്തിൻ്റെ ഗൗരവം തെളിയുക്കുന്നതാണെന്ന് സുരേന്ദ്രൻ കത്തിൽ പറയുന്നു.