കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് ന​ഗരത്തിൽ ഏഴിലധികം സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദ (Terrorism) ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണ്ണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വർണ്ണക്കടത്തുകാരാണെന്ന് തെളിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതിൽ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണം. രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലഫോൺ എക്സ്ചേഞ്ച് (Telephone exchange) പ്രവർത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.


ALSO READ: Parallel Telephone Exchange പിടികൂടി; കൊരട്ടിയിൽ മൂന്ന് പേർ പിടിയിൽ


പുതുതായി ഉദ്ഘാടനം ചെയ്യുന്ന ബി.ജെ.പി കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാർജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കോഴിക്കോട്ടെ എം.ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡൻ്റ് വി.കെ സജീവൻ, യുവമോർച്ചാ ജില്ലാ വൈസ്പ്രസിഡന്റ് നിപിൻകൃഷ്ണൻ എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.