തിരുവനന്തപുരം: മാനദണ്ഡം ലംഘിച്ചാണ് ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയതെന്ന ആരോപണം തള്ളി മന്ത്രി കെ.ടി. ജലീൽ. നിയമനം സംബന്ധിച്ച്‌ യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യരായവരെ കിട്ടാത്തതിനാൽ നിയമപരമായാണ് ജനറൽ മാനേജരെ നേരിട്ടു നിയമിച്ചത്. അപേക്ഷ ക്ഷണിച്ച് പരസ്യം നൽകി. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കൂടുതൽ പേർക്ക് അവസരം നൽകാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി ജലീൽ കൂട്ടിച്ചേർത്തു. ലീഗ് പത്രമായ ചന്ദ്രികയില്‍ കൊടുത്ത വാര്‍ത്ത തന്നെയാണ് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചത്. ആരോപണം ഉന്നയിക്കുന്നവര്‍ ഏറ്റവും കുറ‌ഞ്ഞത് പത്രമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. കെ.എം മാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജെയിംസ് വന്നത് എസ്‌ഐബിയില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ്. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. അതുകൂടാതെ, ലീഗ് പ്രവര്‍ത്തകര്‍ വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കുന്നില്ല. വായ്പ തിരിച്ചുപിടിക്കാല്‍ ശ്രമിച്ചപ്പോഴാണ് വിവാദം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.