Kadakampally Surendran Covid Positive: ആശുപത്രിയിൽ പ്രവശിപ്പിച്ചു,ഫേസ് ബുക്ക് പോസ്റ്റ്
മന്ത്രിയെ തിരുവനന്തപുരം ഡെിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്(Kadakampally Surendran) കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇൗ കാര്യം ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം ഡെിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
മന്ത്രിയുടെ ആരോഗ്യനിലയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ ആറിയിച്ചിട്ടുണ്ട്. രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് മന്ത്രിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റില്‍(Face Book) ആവശ്യപ്പെട്ടു. നിലവിൽ സഹകരണം,ടൂറിസം,ദേവസ്വം വകുപ്പുകളുടെ മന്ത്രിയാണ് കടകംപള്ളി.
ALSO READ: UGC NET: പരീക്ഷാതീയതി പ്രഖ്യാപിച്ചു,നിരവധി മാറ്റങ്ങളുമായി പുതിയ ഉത്തരവ്
ഫേസ് ബുക്ക് പോസ്റ്റ്
അതേസമയം കഴിഞ്ഞ ദിവസം കെ.കെ രാഗേഷ് എം.പിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വി.എം സുധീരനും(VM Sudheeran) കഴിഞ്ഞ മാസമാണ് കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. മന്ത്രിമാർക്കും,പൊതു പ്രവർത്തകർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിക്കുന്നതിനാൽ മന്ത്രി മന്ദിരങ്ങളിലേക്കുള്ള ആളുകളുടെ പ്രവേശനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...