തിരുവനന്തപുരം: അറ്റിങ്ങൽ കടയ്ക്കാവൂരിൽ 13കാരനായ മകനെ അമ്മ പീഡിപ്പിച്ചുയെന്ന പരാതി വ്യാജമാണെന്ന് യുവതിയുടെ കുടുംബം. കുട്ടിയെ പിതാവ് ഭിഷിണിപ്പെടുത്തി വ്യാജപരാതി നൽകിയതാണെന്ന് കുടുംബം ആരോപിച്ചു. രണ്ടാം വിവാഹത്തിന് എതിർത്തതിനെതിരെ വൈരാ​ഗ്യം തീർക്കാനാണ് ഈ വ്യാജപരാതി സൃഷ്ടിച്ചതെന്ന് കുടുംബം. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ന് പരാതി നൽകിയേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിതാവ് സഹോദരനെ മ‌ർദിച്ച് അമ്മയ്ക്കെതിരെ മൊഴി പറയിപ്പിച്ചതാണെന്ന് ഇവരുടെ ഇളയമകൻ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞിരുന്നു. പിതാവ് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്നാണ് കുട്ടി പറഞ്ഞത്. ഇത് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കൾ പിതാവിനെതിരെ രം​ഗത്തെത്തിയത്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണെന്നും എന്നാൽ യുവതിയെ ഇയാൾ നിരന്തരം മർദിക്കാറുണ്ടെന്നാണ് യുവതിയുടെ ബന്ധക്കളുടെ ആരോപണം. ഇരുവരും തമ്മിൽ നിയമപരമായി വേർപരിയാതെ മറ്റൊരാളെ പിതാവ് വിവാഹം ചെയ്തതിന് യുവതി കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാ​ഗ്യം തീർക്കുന്നതിനാണ് യുവതിക്കെതിരെ സ്വന്തം മകനെ പീഡിപ്പിച്ചുയെന്ന പോക്സൊ കേസിലൂടെ (POCSO Case) കുടുക്കിയെന്ന് യുവതിയുടെ ബന്ധക്കുൾ പറയുന്നു. 


ALSO READ: പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു, യുവതി അറസ്റ്റില്‍


എന്നാൽ യുവതിക്ക് പിന്തുണയും നിയമസഹായവും നൽകി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കേസിന്റെ സത്യാവസ്ഥ മനസ്സിലാക്കാണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഡിജിപി ലോക്നാഥ് ബെഹറക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനും (CM Pinarayi Vijayan) പരാതി നൽകുമെന്നാണ് പെൺക്കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം മുമ്പ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയതാണെന്നും എന്നാൽ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.


ALSO READ: ആരോപണമെങ്കിൽ സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ വേണ്ട-ഡി.ജി.പി


മകൻ ചൈൽഡ്ലൈനിൽ (Childline) നൽകിയ മൊഴിയെ തുടർന്ന് അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.  37-കാരിയായ യുവതിക്ക് ഒരു പെൺക്കുട്ടിയുൾപ്പെടെ നാല് മക്കളാണുള്ളത്. മൂന്ന് വർഷമായി ഇവരും ഭർത്താവ് അകന്നാണ് ജീവിച്ചിരുന്നത്. നാല് കുട്ടികൾ മൂന്ന് പേ‍ർ പിതാവിനൊപ്പം വിദേശത്തായിരുന്നു. ഇതിൽ ഒരു കുട്ടിയുടെ മൊഴിയടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.