തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണവേളയിൽ ചർച്ചകൾക്ക് വഴിവച്ച കാഫിർ പോസ്റ്റ് വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെകെ രമയും മാത്യു കുഴൽനാടനുമാണ് വിഷയം സഭയിൽ ഉന്നയിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഫേസ്ബുക്കിനോട് പ്രൊഫൈൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് മറുപടി നൽകി. മന്ത്രിയുടെ മറുപടിയിൽ തൃപ്തി പ്രകടിപ്പിക്കാത്ത പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വടകരയിലെ കാഫിർ പോസ്റ്റർ വിവാദത്തിൽ മുൻ എംഎൽഎ കെകെ ലതികയെ പിന്തുണച്ചായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. കെകെ ലതിക വർഗീയതക്ക് എതിരായിട്ടാണോ, വർഗീയത പ്രചരിപ്പിക്കുകയാണോ ചെയ്തതെന്ന് ലതികയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് നിയമസഭയിൽ വായിച്ച് മന്ത്രി മറുപടി നൽകി. പോലീസ് ഫലപ്രദമായിട്ടാണ് ഇടപെട്ടതെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.


ALSO READ: ഇടുക്കിയിൽ നാല് വയസുകാരി പനി ബാധിച്ചു മരിച്ചു; ചികിത്സ പിഴവെന്ന ആരോപണവുമായി കുടുംബം


ചോദ്യങ്ങൾക്ക് മറുപടി പറയാതെ മറ്റ് രണ്ട് ഉപചോദ്യവുമായി ഭരണപക്ഷ എംഎൽഎമാരായ വി. ജോയിയും പ്രതിഭയും സഭയിൽ എഴുന്നേറ്റു. 'കോട്ടയം കുഞ്ഞച്ചൻ' എന്ന പേജിലൂടെ സ്ത്രീകൾക്കെതിരായ അതിക്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട വിഷയവും ഉയർത്തി. ഇത് സഭയിൽ ഭരണ പ്രതിപക്ഷ ബഹളത്തിന് വഴിവച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.


ചോദ്യോത്തര വേളയെ ദുരുപയോഗപ്പെടുത്താൻ മന്ത്രിയും ഭരണപക്ഷ അംഗങ്ങളും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. യഥാർഥ ചോദ്യത്തിൽ നിന്ന് പുറത്തു പോകാൻ സർക്കാർ ശ്രമിക്കുന്നുവെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. തെറ്റ് ആരു ചെയ്താലും സർക്കാർ അംഗീകരിക്കില്ലെന്നും നടപടിയെടുക്കുമെന്നും എംബി രാജേഷ് ഉറപ്പ് നൽകി. ചോദ്യോത്തരവേളയിൽ ഭരണ പ്രതിപക്ഷ വാക്പോരിനാണ് സഭ വേദിയായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.