അന്തരിച്ച മഹാനടൻ കലാഭവൻ മണിയോടുള്ള കടുത്ത ആരാധന മൂലം തന്‍റെ വീടിന്‍റെ പൂമുഖത്ത് പൂർണ്ണകായ ചിത്രം വരച്ചിരിക്കുകയാണ് ചിത്രകാരനായ ബാബു. പത്തനംതിട്ട മല്ലപ്പളി തുരുത്തിക്കാട്‌ സ്വദേശി ഷൈൻ ബാബു ആണ് മണിയുടെ ആറാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രം പൂർത്തിയാക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

നാൽപത് വർഷക്കാലമായി ബാബു ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്നു. കടുത്ത കലാഭവൻ മണി ആരാധകനാണ് ബാബു. മല്ലപ്പള്ളി തുരുത്തിക്കാട്ടെ ഇദ്ദേഹത്തിന്‍റെ വീട്ടിൽ എത്തിയാൽ കലാഭവൻ മണിയോടുള്ള ബാബുവിന്റെ ആരാധന എത്രത്തോളമാണെന്നുള്ളതിന്റെ തെളിവുകൾ കാണാൻ കഴിയും. തന്‍റെ പ്രിയപ്പെട്ട കലാകാരന്‍റെ പൂർണ്ണകായ കളിമൺ പ്രതിമയാണ് വീടിന്‍റെ പൂമുഖത്ത് ബാബു വരച്ചിട്ടുള്ളത്. 


Also Read: കഴുത്തില്‍ കത്തിവെച്ച് ഒറ്റ വലി, ആ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്? പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ അനൂപ് മേനോന്റെ 21 ഗ്രാംസ്


 



 


പൂർണ്ണമായും വാട്ടർ കളറിലാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. കലാഭവൻ മണിക്ക് ഏറെ പ്രിയപ്പെട്ട ചാലക്കുടിയാറും ചിത്രത്തിലുണ്ട്. കലാഭവൻ മണിയുടെ  ആറാം ചരമവാർഷികദിനത്തിൽ മണിയുടെ കടുത്ത ആരാധകനായ ബാബു ഈ ചിത്രം സ്മരണാഞ്ജലിയായി സമർപ്പിച്ചിരിക്കുകയാണ്. പരസ്യകലാരംഗത്തും സജീവമാണ് ഷൈൻ ബാബു.


Also Read: Jana Gana Mana Release: പൃഥ്വിരാജ് - സുരാജ് കോമ്പോയിൽ ജന​ ഗണ മന; ഏപ്രിൽ 28ന് റിലീസ്


 


2016 മാർച്ച് ആറിനാണ് കലാഭവൻ മണിയെന്ന പ്രിയപ്പെട്ട കലാകാരൻ വിടവാങ്ങിയത്. സിനിമലോകത്തിനും മണിയുടെ ആരാധകർക്കും ഇന്നും ആ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. നിരവധി പേരാണ് കലാഭവൻ മണിയെ അനുസ്മരിച്ച് എത്തിയിട്ടുള്ളത്. മലയാള സിനിമയിൽ മണിയുടെ അഭാവം ഇന്നും അനുഭവപ്പെടുന്നുണ്ടെന്നാണ് സംവിധായകരും താരങ്ങളുമൊക്കെ പറയുന്നത്. മലയാലത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും കലാഭവൻ മണി തന്റേതായ ഇടം നേടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.