കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ (University) പബ്ലിക്കേഷൻ ഓഫീസർ നിയമനം റദ്ദാക്കി. കാലടി സംസ്കൃത സർവകലാശാലയിൽ ചട്ടങ്ങൾ അട്ടിമറിച്ച് വീണ്ടും അനധികൃത നിയമനം നടന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം (Appointment) റദ്ദാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പബ്ലിക്കേഷൻ വിഭാഗം ശക്തിപ്പെടുത്താനായി ഓഫിസറെ നിയമിക്കാൻ ഓ​ഗസ്റ്റ് മുപ്പതിനാണ് സർവകലാശാലാ സിൻഡിക്കറ്റ് തീരുമാനമെടുത്തത്. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെ ഈ തസ്തികയിൽ നിയമനം നടത്തി റജിസ്ട്രാർ തിങ്കളാഴ്ച ഉത്തരവിറക്കുകയായിരുന്നു. കാലടി സംസ്‌കൃത സർവകലാശാലയിൽ വീണ്ടും അനധികൃത നിയമനം നടന്നുവെന്ന പരാതിയുമായി ഒരു വിഭാഗം വിദ്യാർഥികൾ (Students) രംഗത്തെത്തിയിരുന്നു.


ALSO READ: Degree Allotment: സർവ്വകലാശാല ബിരുദ പ്രവേശന പ്രശ്നത്തിൽ പട്ടികജാതി കമ്മീഷൻ കേസെടുത്തു


മലയാളം വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകനെ പബ്ലിക്കേഷൻ ഓഫീസറായി നിയമിച്ചുവെന്നാണ് പരാതി ഉയർന്നത്. വിജ്‍ഞാപനമില്ലാതെയാണ് അധ്യാപകന് ഒരു വർഷത്തേക്ക് നിയമനം നൽകിയത്. ഉത്തരവിറങ്ങിയ ശേഷമാണ് നിയമനവിവരം സിൻഡിക്കറ്റ് അംഗങ്ങൾ പോലും അറിഞ്ഞതെന്നാണ് സൂചന. വൈസ് ചാൻസലറുടെ താൽപര്യ പ്രകാരം നടത്തിയ നിയമനത്തിൽ സിൻഡിക്കറ്റ് അം​ഗങ്ങളുടെ ഭാ​ഗത്ത് നിന്ന് എതിർപ്പ് ഉയർന്നിരുന്നു.


സർവകലാശാലകളിലെ താത്കാലിക നിയമനങ്ങൾ പോലും നടപടി ക്രമം പാലിക്കാതെ നടത്താൻ പാടില്ല. വിവിധ തസ്തികകളിലേക്കു താത്കാലിക, കരാർ നിയമനം നടത്തുമ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഇതു പത്രങ്ങൾ വഴി ഉദ്യോഗാർഥികളെ അറിയിക്കുകയും വേണമെന്നാണ് നിയമം. ഉദ്യോഗാർഥികളുടെ യോഗ്യതാ പരിശോധനയും അഭിമുഖവും നടത്തി വേണം നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയും ഉദ്യോഗാർഥികളെ കണ്ടെത്താറുണ്ട്.


ALSO READ: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


സർവകലാശാലയിലെ മലയാളം വിഭാ​ഗം ​ഗസ്റ്റ് അധ്യാപകന് പ്രതിമാസം 35,000 രൂപ ശമ്പളത്തിൽ നിയമനം നൽകാനാണ് രജിസ്ട്രാർ ഉത്തരവിറക്കിയത്. തസ്തികയുടെ അധിക ചുമതലയുണ്ടായിരുന്ന സ്ഥിരം അധ്യാപികയെ നീക്കിയാണ് പുതിയ നിയമനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.