തിരുവനന്തപുരം: വിവിധ സർവകലാശാലകളിൽ സംവരണ സീറ്റുകളിൽ ബിരുദ പ്രവേശനത്തിന് വിദ്യാർഥികൾക്ക് പങ്കെടുക്കാനാവാത്ത പ്രശ്നുമുണ്ടെന്നതിൽ പട്ടികജാതി കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ അടക്കം വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ തുടർന്നാണ് നടപടി.
വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമപരമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുംവിവിധ വിദ്യാർഥി സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. നിരവധി വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ സർവ്വകലാശാലകളുടെ നടപടിയെ തുടർന്ന് അർഹമായ സീറ്റുകൾ ലഭിക്കാതിരുന്നത്.
Also Read: Vaccination: ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്
അലോട്ട്മെൻറുകൾ സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഇത്തവണ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നത്. പലയിടത്തും അലോട്ട്മെൻറുകൾ കൃത്യമല്ലെന്നും പരാതി ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...